HomeNewsInitiativesDonationഎടയൂരിൽ പൂവത്തുംതറയിലെ 17-ാം നമ്പർ അങ്കണവാടിക്ക് റഫ്രിജറേറ്റർ സമ്മാനിച്ച്അയൽക്കൂട്ടങ്ങൾ

എടയൂരിൽ പൂവത്തുംതറയിലെ 17-ാം നമ്പർ അങ്കണവാടിക്ക് റഫ്രിജറേറ്റർ സമ്മാനിച്ച്അയൽക്കൂട്ടങ്ങൾ

refrigerator-edayur-anganwadi

എടയൂരിൽ പൂവത്തുംതറയിലെ 17-ാം നമ്പർ അങ്കണവാടിക്ക് റഫ്രിജറേറ്റർ സമ്മാനിച്ച്അയൽക്കൂട്ടങ്ങൾ

എടയൂർ: എടയൂർ ഗ്രാമപ്പഞ്ചായത്തിലെ പൂവത്തുംതറയിലെ പതിനേഴാം നമ്പർ അങ്കണവാടിക്കാണ് പതിനൊന്ന് അയൽക്കൂട്ടങ്ങൾ ചേർന്ന് റഫ്രിജറേറ്റർ സമ്മാനിച്ചത്. അയൽക്കൂട്ട ഭാരവാഹികളിൽനിന്ന് അങ്കണവാടി ജീവനക്കാരും എ.എൽ.എം.സി. അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. വാർഡ് മെമ്പർ കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ്. ചെയർപേഴ്‌സൺ എൻ.കെ. സരോജിനി അധ്യക്ഷത വഹിച്ചു. എ.ഡി.എസ്. ചെയർപേഴ്‌സൺ കെ. സാജിത, കെ.പി. മൊയ്തു, വി.പി. ഫാത്തിമ, സൈനുദ്ദീൻ മച്ചിങ്ങൽ, അനുപമ, മുംതാസ്, ഖാലിദ് തൊട്ടിയൻ, ഗ്രീഷ്മ എന്നിവർ പ്രസംഗിച്ചു. പൂക്കാട്ടിരി ഡോണാസ് ക്ലബ്ബ് വിദ്യാർഥികൾക്ക് നൽകുന്ന ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!