HomeNewsTourismജില്ലയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കാം; ഇപ്പോൾ റജിസ്റ്റർ ചെയ്യാം

ജില്ലയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കാം; ഇപ്പോൾ റജിസ്റ്റർ ചെയ്യാം

responsiblt-tourism

ജില്ലയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസസൗകര്യം ഒരുക്കാം; ഇപ്പോൾ റജിസ്റ്റർ ചെയ്യാം

മലപ്പുറം: ജില്ലയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസസൗകര്യം, ഭക്ഷണം, എന്നിവ ഒരുക്കാൻ താത്പര്യമുള്ളവർക്ക് ഉത്തരവാദിത്ത ടൂറിസംമിഷനിൽ 30 വരെ രജിസ്റ്റർചെയ്യാം. അംഗീകൃത ഹോംസ്റ്റേകൾ, ഗൃഹസ്ഥലികൾ, സർവീസ്ഡ് വില്ലകൾ, ടെന്റ് ക്യാമ്പുകൾ എന്നിവക്കാണ് അവസരം. ചിത്രകാരൻമാർ, ഗായകർ എന്നിവർക്കും വാദ്യോപകരണങ്ങൾ, പാരമ്പര്യ കലകൾ, കളരി, ഇലക്ട്രീഷ്യൻ, പ്ലംബർ, ഡ്രൈവർ, ടൈലേഴ്സ്, മരപ്പണികൾ ചെയ്യുന്നവർ എന്നിവർക്കും രജിസ്റ്റർചെയ്യാം. തെങ്ങ് കയറുന്നവർക്കും, കരകൗശലവസ്തുക്കൾ, പച്ചക്കറികൾ, പാൽ, മുട്ട, തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നവർക്കും കൈത്തറി, കയർ പിരിക്കുന്നവർ, സ്വർണപ്പണിചെയ്യുന്നവർ എന്നിവർക്കും രജിസ്‌ട്രേഷന് അവസരമുണ്ട്.
responsiblt-tourism
രജിസ്റ്റർചെയ്തവർക്ക് വിവിധ പദ്ധതികളെക്കുറിച്ചുള്ള ക്ലാസുകൾ ഡിസംബർ ഒന്നുമുതൽ 15 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. അപേക്ഷാപത്രത്തിനും ഫോമിനും വിവരങ്ങൾക്കും ഉത്തരവാദിത്ത ടൂറിസം ജില്ലാ മിഷൻ കോ -ഓർഡിനേറ്ററെ സമീപിക്കാം. 9746186206 എന്ന നമ്പറിൽ വിളിക്കുകയുംചെയ്യാം.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!