HomeNewsEducationAdmissionടെക്നിക്കൽ ഹൈസ്ക്കൂൾ 8-ആം ക്ലാസ് പ്രവേശനം; രജിസ്ട്രേഷൻ ആരംഭിച്ചു

ടെക്നിക്കൽ ഹൈസ്ക്കൂൾ 8-ആം ക്ലാസ് പ്രവേശനം; രജിസ്ട്രേഷൻ ആരംഭിച്ചു

Apply-Now

ടെക്നിക്കൽ ഹൈസ്ക്കൂൾ 8-ആം ക്ലാസ് പ്രവേശനം; രജിസ്ട്രേഷൻ ആരംഭിച്ചു

കുറ്റിപ്പുറം : ഗവ. ടെക്നിക്കൽ ഹൈസ്ക്കുൾ 2025-2026 അദ്ധ്യായന വർഷത്തെ 8-ആം ക്ലാസ് പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 7-ആം ക്ലാസ് വിജയമാണ് യോഗ്യത. യോഗ്യരായ അപേക്ഷകരിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പ്രവേശനം. 7 – ആം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്,കണക്ക്, ഫിസിക്സ്, കെമിസ്ട്രി, പൊതു വിജ്ഞാനം, മെന്റലെബിലിറ്റി എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും അഭിരുചി പരീക്ഷയുടെ ചോദ്യങ്ങൾ.ഓൺലൈനായി അപേക്ഷിക്കേണ്ട വെബ്സൈറ്റ്:www.polyadmission.org/ths ഫോൺ:8921397729 ഇംഗ്ലീഷ് മീഡിയത്തിലേക്കാണ് പ്രവേശനം. അപേക്ഷിക്കേണ്ട അവസാന തിയതി 08-04-2025.
അഭിരുചി പരീക്ഷാ തിയതി 10-04-2025


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!