വൈരങ്കോട് പൊയ്ക്കാള വരവ്; രജിസ്ട്രേഷൻ തുടങ്ങി
തിരുനാവായ : വൈരങ്കോട് ഭഗവതി ക്ഷേത്രത്തിൽ 2025-ലെ തീയ്യാട്ട് ഉത്സവഭാഗമായുള്ള ഇണ പൊയ്ക്കാളകമ്മിറ്റികളുടെ രജിസ്ട്രേഷൻ തുടങ്ങി. പൊയ്ക്കാളവരവുകൾ ക്ഷേത്രത്തിലേക്ക് കൊണ്ടുവരാറുള്ള എല്ലാ വരവുകമ്മിറ്റികളും 31-നു മുൻപ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. 31-നുശേഷം രജിസ്ട്രേഷൻ അനുവദിക്കുന്നതല്ലെന്ന് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ അജിൻ ആർ. ചന്ദ്രൻ അറിയിച്ചു. രജിസ്ട്രേഷൻ ഫോറം ദേവസ്വം ഓഫീസിൽനിന്ന് ലഭിക്കും. ഫോൺ: 9495808855.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here