HomeNewsInitiativesRelief for shaji’s family by Safa College students donated to Pain & Palliative care

Relief for shaji’s family by Safa College students donated to Pain & Palliative care

Relief for shaji’s family by Safa College students donated to Pain & Palliative care

വാഹനാപകടത്തിൽ മരിച്ച ഷാജിയുടെ ബന്ധുക്കൾക്ക് പൂക്കാട്ടിരി സഫ കോളേജ് വിദ്യാർഥികൾ പിരിച്ച തുക കുടുംബം വളാഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റിന് കൈമാറി.
വളാഞ്ചേരി കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടന്ന ചടങ്ങിൽ 25,000 രൂപ കോട്ടയ്ക്കൽ എം‌എൽ‌എ എപി അബ്ദുസമദ് സമദാനിയിൽ നിന്നും പെയിൻ & പാലിയേറ്റീവ് കെയർ ചെയർമാൻ കൂടിയായ വളാഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ ഗഫൂർ ഏറ്റുവാങ്ങി.
പൂക്കാട്ടിരി സഫ ആർട്സ് & സയൻസ് കോളേജിലെ പൂർവ്വവിദ്യാർത്ഥിയായിരുന്ന ഷാജിയും മറ്റു രണ്ടു സുഹൃത്തുക്കളും ഈ വർഷം മധ്യത്തിൽ കേച്ചേരിയിലുണ്ടായ ഒരു വാഹനാപകടത്തിൽ മരണപ്പെട്ടത്ത്. ഇതേ തുടർന്ന് കോളേജിലെ വിദ്യാർത്ഥികൾ ചേർന്ന് സ്വരൂപിച്ച ധനസഹായം ഷാജിയുടെ ബന്ധുക്കൾ വേണ്ടെന്നു വയ്ക്കുകയും ആ തുക പെയിൻ & പാലിയേറ്റീവ് കെയർ വളാഞ്ചേരി യൂണിറ്റിന് സംഭാവന ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.

 

Summary: the Relief for Shaji’s family by Safa College students donated to Pain & Palliative care society, Valanchery


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!