എടയൂർ പഞ്ചായത്തിലെ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. പൂക്കാട്ടിരി കെ.എം.യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.പി വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ മേൽശാന്തി സന്ദീപിന് കിറ്റ് കൊടുത്തു കൊണ്ട് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉൽഘാടനം ചെയ്തു. അസിസ്റ്റൻ്റ് ലേബർ ഓഫീസറും ജീവനക്കാരും ഇതര സംസ്ഥാന തൊഴിലാളികളും സന്നിഹിതരായി. എടയൂർ പഞ്ചായത്തിലെ 19 വാർഡുകളിലും കിറ്റുകൾ വിതരണം ചെയ്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here