അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ പ്രവത്തനമാരംഭിച്ചു
കേരളത്തിലെ പ്രമുഖ ധനകാര്യ സ്‌ഥാപനമായ അഹല്യ ഫിൻഫോറെക്സിന്റെ കോട്ടക്കലിലെ നവീകരിച്ച ശാഖ അൽമാസ് ഹോസ്പിറ്റലിന് സമീപം സി കെ ടവറിൽ പ്രവത്തനമാരംഭിച്ചു. അഹല്യ ഫിൻഫോറെക്സ് മാനേജിങ് ഡയറക്ടർ ശ്രീ. എൻ. ഭുവനേന്ദ്രൻ ഉത് ഘാടനം നിർവഹിച്ചു. ഏരിയ മാനേജർ സൗമേഷ്, ഫോറെക്സ് ഏരിയ മാനേജർ വിഷ്ണുദാസ്, ബ്രാഞ്ച് മാനേജർ അനിൽ, മറ്റു പ്രമുഖരും സന്നിഹിതരായിരുന്നു. കേരളത്തിലുടനീളം ശാഖകളുള്ള കേരളത്തിൻ്റെ കറൻസി എന്നറിയപ്പെടുന്ന അഹല്യ ഫിൻഫോക്സ്, കറൻസി വിനിമയം, വിദേശത്തേക്ക് പണം അയക്കൽ, സ്വർണ പണയ വായ്‌പ, വാഹന വായ്‌പ, വസ്തു വായ്‌പ, വെൽത് മാനേജ്‌മന്റ്, ഇൻഷുറൻസ് സേവനങ്ങൾ, ആകർക്ഷകമായ നിക്ഷേപ പദ്ധതികൾ, ട്രാവൽ ആൻഡ് ടൂർ സേവനങ്ങൾ എന്നിവ വളരെ മികച്ച രീതിയിൽ നൽകിവരുന്നു.
വിദേശത്തേക്ക് ഉപരിപഠനത്തിനത്തിനായി പോകുന്ന വിദ്യാർത്ഥികൾക്കാവശ്യമായ യൂണിവേഴ്സിറ്റി ഫീ പേയ്മെൻ്റ്, ട്രാവൽ കാർഡ് തുടങ്ങിയ സേവങ്ങൾക്കുപുറമെ, വിസ പേയ്മെൻ്റ്, എമിഗ്രേഷൻ പർപ്പസ് പേയ് മെന്റ്, മെഡിക്കൽ ട്രീറ്റ്‌മെൻ്റിനാവശ്യമായ പേയ്മെൻ്റ്, ഫാമിലി മെയ്ന്റനൻസ്, ഗിഫ്റ് ട്രാൻസ്ഫർ, എൻ ആർ ഐ റീ പാർട്ടിയേഷൻ തുടങ്ങി വിദേശത്തേക്ക് പണമയക്കുന്ന ഒട്ടനവധി സേവനങ്ങൾ അഹല്യ ഏറ്റവും മികച്ച റേറ്റിൽ അവരുടെ മറ്റു സേവനങ്ങൾക്കൊപ്പം നൽകിവരുന്നു. ഫോറെക്സ് സേവനങ്ങൾക്കു ചാർജുകൾ ഈടാക്കുന്നില്ല എന്നത് അഹല്യയുടെ എടുത്തുപറയേണ്ട പ്രത്യേകതയാണ്. സമീപഭാവിയിൽ, കേരളത്തിലെ എല്ലാ ജില്ലകളിലും തന്നെ തങ്ങളുടെ മികച്ച സേവനം നൽകുന്ന കൂടുതൽ ശാഖകളാണ് സ്‌ഥാപനം ലക്ഷ്യമിടുന്നത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here