വളാഞ്ചേരി കോതേതോട് നവീകരണം; പ്രവൃത്തി ആരംഭിച്ചു
വളാഞ്ചേരി: നഗരസഭ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റ് നഗര സഞ്ചയ വിഹിതം 2 കോടി രൂപ വിനിയോഗിച്ച് കോതേ തോട് നവീകരണം പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു. ഒന്നാം ഘട്ടത്തിൽ നഗരസഭ അതിത്തിയായ കൊട്ടാരം എം.ഇ.എസ് കോളേജ് മുതൽ കിഴക്കേക്കര വരെ ആണ് നവീകരണം നടത്തുന്നത്. നവീകരണത്തിനെ ഭാഗമായി ഇരുവശങ്ങളിലും ഭിത്തികൾ കെട്ടി നിർമ്മാണം നടത്തും. ബഹുവർഷ പദ്ധതിയായിട്ടാണ് നഗരസഭ പദ്ധതി നടപ്പിലാക്കുന്നത്. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, വിദ്യാഭ്യാസ കല-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ റൂബി ഖാലിദ്, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപതി ശൈലേഷ്, കൗൺസിലർമാരായ ഈസ നമ്പ്രത്ത്, നൂർജഹാൻ തുടങ്ങിയവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here