പൈങ്കണൂർ ജി.യു.പി സ്കൂളിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടന്നു
വളാഞ്ചേരി നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പൈങ്കണൂർ ജി.യു.പി സ്കൂളിന്റെ ചുറ്റുമതിലും,മുറ്റം നവീകരണത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൾ നിർവഹിച്ചു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. 18ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് കുട്ടികളുടെ മികവ് പുലർത്തുന്നതിന് നിരവധി പദ്ധതികളുടെ ഭാഗമായി നിരവധി സൗകര്യങ്ങളാണ് നഗരസഭ പൈങ്കണൂർ ജി.യു.പി സ്കൂളിൽ നടപ്പിലാക്കിയിട്ടുള്ളത്.അത്യാധുനിക രീതിയിൽ ഓഡിറ്റോറിയം നിർമിക്കുന്നതിനായി 2024-25 വർഷത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തുകയും ചെയ്തിട്ടുണ്ട്.വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ മരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,താഹിറ ഇസ്മായിൽ,ഷാഹിന റസാഖ്,സദാനന്ദൻ കോട്ടീരി,ഉമ്മുഹബീബ,പ്രധാനധ്യാപകൻ രെഗുനാഫ്,എസ്.എം.സി ചെയർമാൻമാരായ ഫാത്തിമ കെ.ടിഉബൈദ് പി,എന്നിവർ സംസാരിച്ചു.നാട്ടുകാരായ യു. മുജീബ്,വി.പി കുഞ്ഞലവി,കെ.പി റസാഖ്,,പി.പി സുബൈർ, മഞ്ജൂർ,ഖൈറുന്നീസ,സലാഹുദ്ധീൻ,നാസർ പി.പി,സുനിത കെ തുടങ്ങിയവർ സംബന്ധിച്ചു.പി.ടി.എ പ്രസിഡണ്ട് വി.പി മാധവൻ നന്ദി പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here