മലപ്പുറത്തിന്റെ മണ്ണിലേക്ക് എം.ജെ.5 വരുന്നു
അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജ്ജിച്ച നർത്തക സംഘം എം.ജെ.5 (MJ5) മലപ്പുറത്തിന്റെ മണ്ണിലേക്കെത്തുന്നു. കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ്ങ് കോളേജിലെ വാർഷിക ടെക്നിക്കൽ ഫെസ്റ്റിവലായ മെസ്‌ടെക്കിനിടെയാണ് എം.ജെ5ന്റെ പ്രകടനമുണ്ടാവുക.
അന്തരിച്ച പോപ് ചക്രവർത്തി മൈക്കിൾ ജാക്സണിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ഡൽഹിയിൽ നിന്നുള്ള അഞ്ചംഗ നർത്തകരുടെ സംഘമാണ് എം.ജെ5 എന്ന് അറിയപ്പെടുന്ന ടീം ശ്രേയ് ഖന്ന.
2013ലെ സ്റ്റാർ പ്ലസ് സംപ്രേക്ഷണം ചെയ്ത ഡാൻസ് റിയാലിറ്റി ഷോ ആയ ‘ഇന്ത്യാസ് ഡാൻസിങ്ങ് സൂപ്പർസ്റ്റാറി‘ലൂടെയാണ് എം.ജെ.5 എന്ന ടീം ലോകമെങ്ങും അറിയപ്പെടുന്നത്. ആ വർഷത്തെ ഷോയിലെ വിജയികളായ ഇവർ പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും സ്റ്റേജ് ഷോകൾ വവതരിപ്പിച്ചു. പ്രശസ്ത അവതാരകനായ സ്റ്റീവ് ഹാർവിയുടെ ‘ഷോടൈം അറ്റ് ദ അപ്പോളോ’ എന്ന ടെലിവിഷൻ ഷോയിൽ ഇവരുടെ പ്രകടനം വൻ പ്രേക്ഷകരുടെ കൈയ്യടി നേടി.
ഈ വർഷമാദ്യം കേരളത്തിലുമെത്തി ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ദാന പരിപാടിയിൽ പ്രകടനം നടത്തിയിരുന്നു, ഇതിനു ശേഷമാണ് ഇവർ ഇപ്പോൾ കുറ്റിപ്പുറത്തെത്തുന്നത്.
മാർച്ച് 16 വെള്ളിയാഴ്ചയാണ് ഇവരുടെ പ്രകടനം. എം.ഇ.എസ് കോളേജിലെ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ് വിഭാഗമാണ് പരിപാടിയുടെ സംഘാടകർ.
MJ5 in Kerala tomorrow! #mj5 #Kerala #live #mestech18 #college pic.twitter.com/I2nT7cE3yB
— MJ5 (@Mj5official) March 15, 2018
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here