വളാഞ്ചേരി നഗരസഭയിലെ കേടുവന്ന മുഴുവൻ ലൈറ്റുകളും മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ 10 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭയിലെ കേടുവന്ന മുഴുവൻ ലൈറ്റുകളും മാറ്റി സ്ഥാപിക്കുന്ന പ്രവർത്തനം ഇന്ന് മുതൽ തുടങ്ങി .പ്രവർത്തിക്കാത്ത 600 ലൈറ്റുകൾ അടക്കം ഏകദേശം 1000 ഓളം ലൈറ്റുകളാണ് വളാഞ്ചേരി നഗരസഭയിലെ വിവിധ വാർഡുകളിലായി സ്ഥാപിക്കുന്നത് .നഗരസഭയിൽ 900 ട്യൂബുകളും ,1200 LED ലൈറ്റുകളും നിലവിൽ ഉണ്ട്. നഗരസഭയിലെ ഡിവിഷൻ ഒന്ന് തോണിക്കലിൽ നിന്നും നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ സ്ട്രീറ്റ് ലൈറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു . ചടങ്ങിൽ നഗരസഭാ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി ,ഡിവിഷൻ കൗൺസിലർ റസീന മാലിക്ക് ,യൂസഫ് വട്ടപ്പറമ്പിൽ ,അൻഫർ മാസ്റ്റർ ,അലി പി.കെ എന്നിവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here