വളാഞ്ചേരി നഗരസഭാധ്യക്ഷക്കെതിരെ അവിശ്വാസവുമായി യുഡിഎഫ് കൌൺസിലർമാർ രംഗത്തെത്തിയതായി റിപ്പോർട്ട്
വളാഞ്ചേരി: വളാഞ്ചേരി നഗരസഭാ ചെയർപേഴ്സൻ ഷാഹിന ടീച്ചറെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് അവിശ്വാസവുമായി യുഡിഎഫ് കൌൺസിലർമാർ രംഗത്തെത്തിയതായി റിപ്പോർട്ട്. വളാഞ്ചേരിയിലെ പ്രമുഖ ചാനലായ ഇ ചാനൽ ആണ് വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ചെയർപേഴ്സൺ എം ഷാഹിന ടീച്ചറെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യമുന്നയിച്ച് 9 യു.ഡി.എഫ് കൌൺസിലർമാർ ഒപ്പ് ശേഖരണം നടത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഇതിൽ ലീഗിലെയും കോൺഗ്രസിലെയും മുതിർന്ന നേതാക്കളും സ്റ്റാന്റിങ്ങ് കമ്മറ്റി അംഗങ്ങൾ അടക്കമുള്ള നേതാക്കൾ വരെ ഒപ്പിട്ടതായി ഉണ്ടെന്ന് ചാനൽ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു,
ഭരണകക്ഷി കൌൺസിലർമാർ ഇത് നിഷേധിക്കുന്നുണ്ടെങ്കിലും പത്താമതായാണ് താൻ പ്രമേയത്തിൽ ഒപ്പിട്ടതെന്ന് വെളിപ്പെടുത്തുന്ന വനിതാ കൌൺസിലറുടെതെന്നവകാശപ്പെടുന്ന ശബ്ദരേഖയാണ് ചാനൽ പുറത്ത് വിട്ടിരിക്കുന്നത്. വൈസ് ചെയർമാൻ ഉണ്ണിക്കൃഷ്ണൻ പറഞ്ഞാണ് താൻ ഒപ്പിട്ടതെന്നും ഈ സ്ത്രീശബ്ദം പറയുന്നു, എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെനും ഒപ്പിട്ടിട്ടുണ്ടെങ്കിൽ അതിൽ ഉറച്ച് നിൽക്കുമെന്നും കൌൺസിലർ ഷിഹാബുദ്ധീൻ എന്ന ബാവ പറഞ്ഞു.
ഇത് പ്രവചനാതീതമായ ചില മാറ്റങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന സംഭവവികാസങ്ങൾക്ക് ഇനി നഗരസഭ സാക്ഷ്യം വഹിക്കുമെന്ന് ഇ ചാനൽ റിപ്പോർട്ട് പറഞ്ഞ് വയ്ക്കുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here