HomeNewsHealthകുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ചയാൾക്ക് അതിസാരമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ്

കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ചയാൾക്ക് അതിസാരമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ്

death

കുറ്റിപ്പുറത്ത് പനി ബാധിച്ചു മരിച്ചയാൾക്ക് അതിസാരമുണ്ടായിരുന്നതായി ആരോഗ്യ വകുപ്പ്

കുറ്റിപ്പുറം: പനിബാധിച്ച് മരിച്ച നടുവട്ടം തെക്കേനാഗപറമ്പ് സ്വദേശി ഉണ്ണിയംവളപ്പിൽ സജയ(54)ന് ഛർദിയും അതിസാരവും ഉണ്ടായിരുന്നതായി ആരോഗ്യവകുപ്പ്. മരിക്കുന്നതിന് തലേന്ന് മുതൽ സജയന് ഛർദിയും അതിസാരവും പിടിപെട്ടിരുന്നതായി വീട്ടുകാരും പറഞ്ഞു. ഇതെ തുടർന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സജയന്റെ വീട്ടിലെ കിണറിൽനിന്നു വെള്ളം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പ്രദേശത്തെ കിണറുകൾ എല്ലാം ക്ലോറിനേഷൻ നടത്തി ശുചീകരിക്കുകയും ചെയതു.ഇന്നലെ രാവിലെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നാഗപറമ്പിലെത്തി നടപടികൾ സ്വീകരിച്ചത്. പനിയെ തുടർന്ന് സജയനെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ എത്തിയതിനു ശേഷം ഒട്ടേറെ തവണ അതിസാരം ഉണ്ടായി. പനി കടുത്തതോടെ ശനിയാഴ്ച രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഉച്ചയോടെയാണ് സജയൻ മരിച്ചത്. ആശുപത്രിയിൽ എത്തി അരമണിക്കൂറിനകം മരണം സംഭവിച്ചതിനാൽ മെഡിക്കൽ കോളജിൽ രക്തപരിശോധന നടത്താനായിട്ടില്ല. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ‍ഡെങ്കിപ്പനി അടക്കമുള്ളവയുടെ പരിശോധന നടത്തിയിരുന്നെങ്കിലും ഫലം നെഗറ്റീവാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ട്. തൊഴിലുറപ്പു ജോലിക്കും മറ്റും പോകാറുള്ള സജയന് അതിസാരം പിടിപെടാനുണ്ടായ സാഹചര്യമാണ് ആരോഗ്യവകുപ്പ് ഇപ്പോൾ പരിശോധിക്കുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!