250 രൂപ നിരക്കില്‍ വാക്‌സിന്‍ വിതരണം ചെയ്യാൻ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നതായി റിപ്പോർട്ട്
ബെംഗളൂരു: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പാദകരായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കേന്ദ്ര സര്‍ക്കാരുമായി വാക്‌സിന്‍ വിതരണത്തില്‍ കരാറിലെത്തിയേക്കും. വാക്‌സിന്‍ ഒരു ഡോസിന് 250 രൂപ എന്ന നിരക്കില്‍ വില നിശ്ചയിക്കാന്‍ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്റേഡ് റിപ്പോര്‍ട്ട് ചെയ്തു.
content/uploads/2020/12/vsccine_covid-16526.jpg” alt=”vaccine-covid-19″ width=”650″ height=”433″ class=”aligncenter size-full wp-image-23653″ />
ഇന്ത്യയില്‍ സ്വകാര്യ വിപണിയില്‍ വാക്‌സിന് ഒരു ഡോസിന് 1,000 രൂപ നിരക്കില്‍ ലഭ്യമാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അദാര്‍ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വലിയ തോതില്‍ വാക്‌സിന്‍ ശേഖരിക്കുന്ന സര്‍ക്കാര്‍ ഇതിലും കുറഞ്ഞ വിലയില്‍ കരാറിലേക്ക് എത്തുകയായിരുന്നു. വാക്‌സിന്‍ മറ്റ് രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുമുമ്പ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നതില്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൂനെവാല പറഞ്ഞിരുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here