ദേശീയപാത വികസനം; വെട്ടിച്ചിറ ജുമാമസ്ജിദിനു മുൻപിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യം, മന്ത്രിക്ക് നിവേദനം നൽകി
ആതവനാട്: ദേശീയപാത ആറുവരിയാകുമ്പോൾ വെട്ടിച്ചിറ ജുമാമസ്ജിദിനു മുൻപിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യം. പാത വികസിപ്പിക്കാൻ ഇവിടത്തെ ഖബറുകൾ മഹല്ല് കമ്മിറ്റി മുൻകൈയെടുത്താണ് മാറ്റിസ്ഥാപിച്ചത്. അടിപ്പാത ആവശ്യപ്പെട്ട് മഹല്ല് കമ്മിറ്റി ദേശീയപാത അധികൃതരെയും സംസ്ഥാന മന്ത്രിമാരെയും കണ്ട് നിവേദനം നൽകി. മഹല്ല് കമ്മിറ്റി പ്രതിനിധികളായ ജനറൽസെക്രട്ടറി സയ്യിദ് കെ.കെ.എസ്. തങ്ങളും എ. മമ്മുവും സംസ്ഥാന പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here