HomeNewsGood Samaritanയുവാവിൻ്റെ സത്യസന്ധത തുണയായി; വളാഞ്ചേരി സ്വദേശിക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട പണം

യുവാവിൻ്റെ സത്യസന്ധത തുണയായി; വളാഞ്ചേരി സ്വദേശിക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട പണം

mubarak-money-return

യുവാവിൻ്റെ സത്യസന്ധത തുണയായി; വളാഞ്ചേരി സ്വദേശിക്ക് തിരികെ ലഭിച്ചത് നഷ്ടപ്പെട്ട പണം

കോട്ടക്കൽ: കളഞ്ഞുപോയ പണം തിരികെ ലഭിക്കില്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വളാഞ്ചേരി സ്വദേശി മുബാറക്കിന് ആശ്വാസമായി വിളിയെത്തുന്നതും പണം തിരിച്ച് കിട്ടുന്നതും. ഇതിനു നിമിത്തമായത് മറ്റൊരു യുവാവിൻ്റെ സത്യസന്ധതയും. വളാഞ്ചേരി സ്വദേശിയായ സന്നദ്ധ പ്രവർത്തകൻ മുബാറകിന്റെ പണമാണ് കഴിഞ്ഞ ദിവസം കോട്ടക്കലിൽ വച്ച്‌ നടന്ന KET ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കവെ നഷ്ടപ്പെട്ടത്, ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും ഇരുട്ടും മഴയുമായതിനാൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. വൈകുന്നേരത്തോടെ സമ്മേളന ഹാളിലേക്കുള്ള വഴിയിൽ നിന്നും പണം കോട്ടക്കലിലെ ഫനാൻ ബ്യൂട്ടി പാർലർ ജീവനക്കാരനായ നൗഫലിന് കിട്ടുകയായിരുന്നു.
mubarak-money-return
വീണു കിട്ടിയ പണം നൗഫൽ അടുത്തുള്ള പള്ളിയിലെ ജോലിക്കാരനായ ബാവയെ ഏൽപ്പിക്കുകയായിരുന്നു, ഇന്ന് കാലത്ത് ബാവയുടെ സാനിധ്യത്തിൽ കോട്ടക്കൽ പോലീസ്‌ സ്റ്റേഷനിൽ വച്ച് നൗഫൽ പണം മുബാറക്കിനെ ഏൽപ്പിച്ചു. നൗഫലിന്റെ മാതൃകാപരമായ ഈ പ്രവർത്തനത്തിന് സമൂഹമാധ്യമങ്ങളിലും മറ്റും അഭിനന്ദന പ്രവാഹമാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!