പാണ്ടികശാല-കുണ്ടുകാട് റോഡ് നന്നാക്കണമെന്നാവശ്യമുന്നയിച്ച് ജനകീയ കൂട്ടായ്മ കുറ്റിപ്പുറം പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി
കുറ്റിപ്പുറം : ഗ്രാമപ്പഞ്ചായത്തിലെ ഏഴ്, ഒൻപത് വാർഡുകളിലൂടെ കടന്നുപോകുന്ന തകർന്നടിഞ്ഞ പാണ്ടികശാല-കുണ്ടുകാട് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്മ പഞ്ചായത്തോഫീസിലേക്ക് മാർച്ച് നടത്തി. കൺവീനർ മുസ്തഫ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. റോയൽ മൊയ്തീൻകുട്ടി, ടി.പി. ബാവനു, വി.പി. സലീം, ടി.പി.എം. സൈനുദ്ദീൻ, പി.വി. നാസർ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here