HomeNewsPoliticsഇടഞ്ഞു നിന്നവർ രാജി പിൻവലിച്ചു: കോട്ടയ്ക്കൽ ഭരണസമിതിയിലെയും ലീഗിലെയും പ്രതിസന്ധി അയഞ്ഞു

ഇടഞ്ഞു നിന്നവർ രാജി പിൻവലിച്ചു: കോട്ടയ്ക്കൽ ഭരണസമിതിയിലെയും ലീഗിലെയും പ്രതിസന്ധി അയഞ്ഞു

kottakkal-muncipality

ഇടഞ്ഞു നിന്നവർ രാജി പിൻവലിച്ചു: കോട്ടയ്ക്കൽ ഭരണസമിതിയിലെയും ലീഗിലെയും പ്രതിസന്ധി അയഞ്ഞു

കോട്ടയ്‍ക്കൽ: ഇടഞ്ഞുനിന്ന ഇരുകൂട്ടരും രാജി പിൻവലിച്ചതോടെ

നഗരസഭാ ഭരണസമിതിയിലും മുനിസിപ്പൽ മുസ്‍ലിം ലീഗ് കമ്മിറ്റിയിലും ഒരു മാസമായി ഉടലെടുത്ത പ്രതിസന്ധി അയഞ്ഞു. ജില്ലാ കമ്മിറ്റി ശക്‌‍തമായ നിലപാട് സ്വീകരിച്ചതോടെയാണ് ഇരുവിഭാഗങ്ങളും അനുരഞ്‍ജനത്തിന്റെ പാതയിലെത്തിയത്. പാർട്ടിയുടെ നിയന്ത്രണത്തിലുള്ള സഹകരണ അർബൻ ബാങ്ക് ചെയർമാൻ യു.എ.ഷബീർ ഏകാധിപത്യ നിലപാടുകൾ സ്വീകരിക്കുന്നുവെന്നാരോപിച്ച് മുനിസിപ്പൽ യൂത്ത്‍ ലീഗ് ഭാരവാഹികളാണ് ആദ്യം രാജിവച്ചത്.

നഗരസഭാ ഭരണം നിയന്ത്രിക്കുന്നത് യൂത്ത്‍ ലീഗാണെന്നും ഭരണസമിതി എടുക്കുന്ന പല തീരുമാനങ്ങളും അറിയുന്നില്ലെന്നുമുള്ള ഗുരുതരമായ ആരോപണമുന്നയിച്ച് ഉപാധ്യക്ഷ ബുഷ്‍റ ഷബീർ കൗൺസിലർ സ്‍ഥാനവും ഭർത്താവ് യു.എ.ഷബീർ ബാങ്ക് ചെയർമാൻ സ്‍ഥാനവും രാജിവച്ചു. തുടർന്ന് മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി സാജിദ് മങ്ങാട്ടിൽ പലതവണ ഇരു കൂട്ടരെയും വിളിച്ചു ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.

പൊതുപരിപാടികളും കൗൺസിൽ യോഗങ്ങളും ഉപാധ്യക്ഷ പതിവായി ബഹിഷ്‍കരിച്ചു. ജില്ലാ കമ്മിറ്റിയുടെ നിർദേശാനുസരണം കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ വിഷയത്തിൽ ഇടപെട്ടു. തുടർന്ന് സ്‍ഥിതിഗതികൾ പഠിച്ച് ജില്ലാ കമ്മിറ്റിക്കു റിപ്പോർട്ട് നൽകാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു.

സമിതി നൽകിയ റിപ്പോർട്ട് പ്രകാരം കഴിഞ്ഞദിവസം ജില്ലാ പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി യു.എ.ലത്തീഫ് എന്നിവർ ഇരു വിഭാഗങ്ങളുമായി നടത്തിയ ചർച്ചയിലാണ് രാജി പിൻവലിക്കാൻ ധാരണയായത്. പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ ബാങ്ക് ഭരണസമിതിയെ ജില്ലാ കമ്മിറ്റി നേരിട്ടു നിയന്ത്രിക്കും. നഗരസഭ ഭരണത്തിനു മുകളിലും മേൽ കമ്മിറ്റിയുടെ ശ്രദ്ധയുണ്ടാകും. ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ ഉപാധ്യക്ഷ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!