കാടാമ്പുഴ ലൈഫ്മിഷൻ ഡയാലിസിസ് സെൻ്ററിന് വിശ്രമകേന്ദ്രമൊരുക്കി ജീവ കാരുണ്യപ്രവർത്തകൻ
മാറാക്കര: കാടാമ്പുഴ ലൈഫ്മിഷൻ ഡയാലിസിസ് സെൻ്ററിന് വിശ്രമകേന്ദ്രമൊരുക്കി ജീവ കാരുണ്യപ്രവർത്തകൻ. കാടാമ്പുഴ ലൈഫ്മിഷൻ ഡയാലിസിസ് സെൻ്ററിന്റെ മുറ്റം മുൻഭാഗം മുഴുവനായും ഷീറ്റ് വർക്ക് നടത്തി സൈഡ് ഭാഗങ്ങൾ മറച്ച് വൃത്തിയാക്കി രോഗികൾക്കും കൂടെ വരുന്നവർക്കും വിശ്രമിക്കാൻ സൗകര്യമൊരുക്കുകയാണ് ചെയ്തത്. ഈ വിശ്രമകേന്ദ്രത്തിന്റെ സമർപ്പണം തിരുവോണ നാളിൽ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു നിർവഹിച്ചു.
തുടർന്ന് നടന്ന പൊതു ചടങ്ങ് മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് TP സജ്ന ടീച്ചർ ഉദ്ഘാടനം ചെയ്തു. KC കുഞ്ഞുട്ടിയും കുടുംബവും നടത്തി വരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പ്രസിഡണ്ട് പറഞ്ഞു. KLM ട്രസ്റ്റ് ചെയർമാൻ AP മൊയ്തീൻ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ നാസർ മാനു, ജില്ലാ പഞ്ചായത്തംഗം മൂർക്കത്ത് ഹംസ മാസ്റ്റർ, ട്രസ്റ്റ് വൈസ് ചെയർമാനും ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ OK സുബൈർ, ട്രസ്റ്റ് മെമ്പറും പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ OP കുഞ്ഞിമുഹമ്മദ്, മുൻ പഞ്ചായത്ത് പ്രസിഡണ്ടും ട്രസ്റ്റ് മെമ്പറുമായ വി.മധുസൂദനൻ, ട്രസ്റ്റ് ഭാരവാഹികളും അംഗങ്ങളുമായ കെ.പി.രമേഷ്, കെ.പി.സുരേന്ദ്രൻ, CA മാസ്റ്റർ, അഡ്വ. ജാബിർ, പാറമ്മൽ ഹമീദ്, ജീവകാരുണ്യ പ്രവർത്തകരായ നൗഷാദ് ആലത്തിയൂർ, നാസർ തൂത, ലത്തീഫ് കുറ്റിപ്പുറം, KMCC നേതാവ് ബഷീർ കുഞ്ഞു, VK ഷെഫീഖ് മാസ്റ്റർ, വസതി മണി തുടങ്ങി ഒട്ടേറെ പേർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജീവകാരുണ്യ പ്രവർത്തന രംഗത്ത് ദീർഘകാലമായി പ്രവർത്തിക്കുന്ന KC കുഞ്ഞുട്ടി നടത്തുന്ന നിരവധി പ്രവർത്തനങ്ങൾ ആശംസാ പ്രവർത്തകർ എടുത്ത് പറഞ്ഞ് അഭിനന്ദിക്കുകയുണ്ടായി.
മരണപ്പെട്ടു പോയ ഉപ്പ KC മുഹമ്മദ് കുട്ടി ഉമ്മ കൊണ്ടേത്ത് ഇയ്യാത്തുട്ടി എന്നിവരുടെ സ്മരണാർത്ഥമാണ് വിശ്രമകേന്ദ്രം നിർമ്മിച്ചിട്ടുള്ളതെന്നും അർഹതപ്പെട്ടവർക്ക് കഴിയുന്ന സഹായങ്ങൾ എത്തിച്ച് നൽകി ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും KC കുഞ്ഞുട്ടി തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു. സഹകരിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിച്ചു.
KLM ട്രസ്റ്റ് കൺവീനർ പി.പി.ബഷീർ സ്വാഗതവും ട്രസ്റ്റ് മെമ്പർ എം. ജയരാജൻ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here