HomeNewsElectionഉപതെരഞ്ഞെടുപ്പ്; എടച്ചലത്ത് പോളിംഗ് ശതമാനം 75.98, ആതവനാട് ഡിവിഷനിൽ 47.13

ഉപതെരഞ്ഞെടുപ്പ്; എടച്ചലത്ത് പോളിംഗ് ശതമാനം 75.98, ആതവനാട് ഡിവിഷനിൽ 47.13

election

ഉപതെരഞ്ഞെടുപ്പ്; എടച്ചലത്ത് പോളിംഗ് ശതമാനം 75.98, ആതവനാട് ഡിവിഷനിൽ 47.13

കുറ്റിപ്പുറം: പ്രാദേശിക ഭരണകൂടങ്ങളുടെ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കുമൊപ്പം സംസ്ഥാന രാഷ്ട്രീയത്തിലെ അലയൊലികളും പ്രചാരണങ്ങളിൽ മുഴങ്ങിനിന്ന കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 75.98. ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ നടക്കും. ജില്ലാ പഞ്ചായത്ത് ഡിവിഷനിലെയും കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെയും വോട്ടെണ്ണൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് നടക്കുന്നത്. ആതവനാട് ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫിന് വേണ്ടി ബഷീർ രണ്ടത്താണിയും എൽ.ഡി.എഫിന് വേണ്ടി കെ.പി.കരീമുമാണ് മത്സരിച്ചത്. കുറ്റിപ്പുറം പഞ്ചായത്തിലെ എടച്ചലത്ത് മുഹ്സിന സാഹിർ (യു.ഡി.എഫ്), കവർതൊടിയിൽ ബുഷ്റ (എൽ.ഡി.എഫ്) എന്നിവരാണ് മത്സരിച്ചത്. ഇവിടങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണ സമിതികളെ ബാധിക്കില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!