മട്ടുപ്പാവിൽ ബീറ്റ്‌റൂട്ട് കൃഷി ചെയ്‌ത് വളാഞ്ചേരിയിലെ റിട്ട. പ്രധാനാധ്യാപകൻ
വളാഞ്ചേരി: നാട്ടിൽ അപൂർവമായി വിളയുന്ന ബീറ്റ് റൂട്ട് മട്ടുപ്പാവിൽ കൃഷിചെയ്‌ത് സുകുമാരൻ മാഷ്. വർഷങ്ങളായി വീടിന്റെ മട്ടുപ്പാവിൽ പച്ചക്കറികൾ കൃഷി ചെയ്ത് കാർഷിക സ്നേഹികളുടെ പ്രശംസ പിടിച്ചുപറ്റിയ റിട്ട. പ്രധാനാധ്യാപകനാണ് ബീറ്റ് റൂട്ടും വിളയിച്ചെടുത്തത്. ഇദ്ദേഹത്തിന്റെ മട്ടുപ്പാവിൽ ഇല്ലാത്ത പച്ചക്കറികൾ കുറവാണ്. ശൈത്യകാലവിളകളായ കാബേജ്, കോളിഫ്‌ളവർ എന്നിവയടക്കം ഇവിടെയുണ്ട്. ഇവയുടെ തൈകൾ തവനൂർ കാർഷിക സർവകലാശാലയുടെ വിൽപ്പന കൗണ്ടറിൽനിന്നും വാങ്ങിയാണ് വർഷങ്ങളായി കൃഷിചെയ്യുന്നത്. തണുപ്പു പ്രദേശങ്ങളിൽമാത്രം വിളയുന്ന കാരറ്റും ഇവിടുത്തെ ഗ്രോബാഗുകളിൽ വിളയുന്നുണ്ട്. മത്തൻ, കുമ്പളം, വെള്ളരി, വെണ്ട, പാവയ്ക്ക, പയർ, മുളക്, ചക്കരക്കിഴങ്ങ്, എന്നുവയ്ക്കുപുറമെ, ചെറിയ തോതിൽ വാഴയും മട്ടുപ്പാവ് കൃഷിയിലെ കാഴ്ചയാണ്. പട്ടാമ്പി റോഡിൽ കരിങ്കല്ലത്താണിക്കുസമീപമമാണ് മാഷിന്റെ വീട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here