HomeNewsInitiativesപെൻഷൻ തുകയിൽ നിന്ന് രണ്ടു ലക്ഷം രൂപ പ്രളയബാധിതർക്ക്; മാനവികതയുടെ മറ്റൊരു മുഖമായി വളാഞ്ചേരിയിലെ ഈ നഴ്സ്

പെൻഷൻ തുകയിൽ നിന്ന് രണ്ടു ലക്ഷം രൂപ പ്രളയബാധിതർക്ക്; മാനവികതയുടെ മറ്റൊരു മുഖമായി വളാഞ്ചേരിയിലെ ഈ നഴ്സ്

yesoda

പെൻഷൻ തുകയിൽ നിന്ന് രണ്ടു ലക്ഷം രൂപ പ്രളയബാധിതർക്ക്; മാനവികതയുടെ മറ്റൊരു മുഖമായി വളാഞ്ചേരിയിലെ ഈ നഴ്സ്

വളാഞ്ചേരി: മുൻ നഴ്‌സും വളാഞ്ചേരി സ്വദേശിനിയുമായ ’ജെ.വില്ല’ യിലെ എം.പി യശോദയുടെ പെൻഷൻ തുകയിൽ നിന്ന് രണ്ടു ലക്ഷം രൂപ ആക്ട് ഓണിന്റെ ഭവനപദ്ധതിയിലേക്ക് കൈമാറി. പ്രളയദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കിക്കൊടുക്കുന്ന സംഘടനയായ ആക്ട് ഓണിന്റെ പൊതുജന സാമ്പത്തിക സമാഹരണത്തിലേക്കാണ് യശോദ തന്റെ പെൻഷൻപണം നൽകിയിത്.
Acton-global
പ്രളയാനന്തരം വീട് നഷ്ടപ്പെട്ട മുന്നൂറോളം കുടുംബങ്ങൾക്കാണ് ആക്ട് ഓൺ എന്ന കൂട്ടായ്മ വീടുകൾ നിർമിച്ചു കൊടുക്കുന്നത്. നിലമ്പൂർ, കുറ്റിപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ സംഘടന നിർമിക്കുന്ന വീടുകളുടെ പണി പുരോഗമിക്കുകയാണ്. ആറു കോടി രൂപയാണ് വീടുകളുടെ നിർമാണത്തിന് ചിലവ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികൾ പറയുന്നു.
ad
സംഘടനയ്ക്കുവേണ്ടി ചെയർമാൻ ഡോ. എൻ.എം. മുജീബ് റഹ്‌മാൻ തുക ഏറ്റുവാങ്ങി. കേരളത്തിലുടനീളം നിർമിക്കുന്ന വീടുകളുടെ പ്രവർത്തനത്തിന് യശോദ നഴ്‌സ് തനിക്ക് ലഭിച്ച പെൻഷൻ തുക തന്ന്‌ സഹായിച്ചത് അഭിമാനകരമാണെന്ന് ഡോ. മുജീബ് പറഞ്ഞു. ആക്ട് ഓണിന്റെ ബൃഹദ്പദ്ധതിയിൽ ചെറിയൊരു ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് യശോദ പറഞ്ഞു. വെസ്‌റ്റേൺ പ്രഭാകരൻ, വി.പി.എം. സാലിഹ്, കെ.എ. നിഷ, എം.പി. യശോദ എന്നിവർ പങ്കെടുത്തു.
acton


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!