HomeNewsDevelopmentsപുത്തൂർ -ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ടം: ഭൂമി ഏറ്റെടുക്കലിന് 6.4 കോടിയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ചു ഉത്തരവായി

പുത്തൂർ -ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ടം: ഭൂമി ഏറ്റെടുക്കലിന് 6.4 കോടിയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ചു ഉത്തരവായി

bypass

പുത്തൂർ -ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ടം: ഭൂമി ഏറ്റെടുക്കലിന് 6.4 കോടിയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ചു ഉത്തരവായി

കോട്ടക്കൽ: പുത്തൂർ-ചെനയ്ക്കൽ ബൈപാസ് മൂന്നാം ഘട്ട നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കലിന് 6.4 കോടി രൂപയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് അംഗീകരിച്ച് ഉത്തരവായി. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ അറിയിച്ചതാണിക്കാര്യം
2.3267 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനാണ് GO (Rt)No 1984/2018 RD പ്രകാരം ഇന്ന് റവന്യു വകുപ്പ് ഉത്തരവായത്.ഈ മാസം 19 ന് ചേർന്ന ഹൈലവൽ കമ്മിറ്റി പ്രൊപ്പോസലിന് നേരത്തെ അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് ഇപ്പോൾ പ്രസ്തുത പ്രൊപ്പോസൽ റവന്യു വകുപ്പും അംഗീകരിച്ച് ഉത്തരവായിരിക്കുന്നത്. ഒന്നര കിലോമീറ്റർ ദൂരം പൂർത്തീകരിക്കാനുള്ള ഭൂമി ഏറ്റെടുക്കലിനാണ് 6.4 കോടി രൂപയുടെ പ്രൊപ്പോസൽ റവന്യു വകുപ്പ് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്. ജില്ലാ കലക്ടർ നെഗോസിയേഷൻ നടത്തി വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്ന പ്രക്രിയയാണ് ഇനി അടുത്ത ഘട്ടമായി നടത്താനുള്ളതെന്ന് എം.എൽ.എ പറഞ്ഞു.
kottakkal-mla
കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് 21.75 കോടി രൂപ അനുവദിച്ചത്. ബൈപ്പാസ് മൂന്നാം ഘട്ട നിർമ്മാണത്തിനായുള്ള ഭൂമി ഏറ്റെടുക്കലിന് സാമൂഹികാഘാതപഠനം ഒഴിവാക്കി ഡയറക്ട് പർച്ചേഴ്സ് മുഖേന വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്നതിന് നിരന്തരമായ ഇടപെടലിനെ തുടർന്ന് കലക്ടർക്ക് നിർദ്ദേശം നൽകി നേരത്തെ സർക്കാർ ഉത്തരവായിരുന്നു.
order-copy
ബൈപ്പാസിന്റെ മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കുന്നതിന് പല തവണ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനികൾ, ഭൂവുടമകൾ എന്നിവരുടെ പ്രത്യേക യോഗങ്ങൾ വിളിക്കുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രി, റവന്യു വകുപ്പ് അധികൃതർ തുടങ്ങിയവരുമായി നിരന്തരം ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 6.4 കോടി രൂപയുടെ പ്രൊപ്പോസലിന് ധനകാര്യ വകുപ്പിന്റെ അംഗീകാരവും തുടർന്ന്ഇപ്പോൾ റവന്യു വകുപ്പിന്റെ അംഗീകാരവും ലഭിച്ചത്.
order-copy
പദ്ധതിയുടെ പൂർത്തീകരണത്തിനായി ചേർന്ന യോഗത്തെ തുടർന്ന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങൾക്ക് മുമ്പ് റവന്യു, മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും ,നഗരസഭാ അധികൃതരും സംയുക്തമായി ബൈപ്പാസ് പദ്ധതി പ്രദേശത്തെത്തി സ്ഥല പരിശോധന നടത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ജൂണിൽ തിരൂർ ലാൻഡ് അക്വിസിഷൻ തഹസിൽദാർ സ്ഥലപരിശോധന നടത്തുകയും കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് അന്ന് സാമൂഹികാഘാത പഠനം ഒഴിവാക്കി ഡയറക്ട് പർച്ചേഴ്സ് മുഖേന വില നിശ്ചയിച്ച് ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികൾക്കായി പുതുക്കിയ പ്രൊപ്പോസൽ പൊതുമരാമത്ത് വകുപ്പ് ജില്ലാ കലക്ടർ മുഖേന സർക്കാറിന് സമർപ്പിച്ചു. നിർദ്ദിഷ്ട ബൈപ്പാസ് മൂന്നാം ഘട്ടം പൂർത്തികരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് സത്വര നടപടികൾ സ്വീകരിച്ച് വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എം.എൽ.എ യുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!