HomeNewsCrimeBribeകൈക്കൂലി കേസിൽ ഇരിമ്പിളിയം സ്വദേശിയായ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ

കൈക്കൂലി കേസിൽ ഇരിമ്പിളിയം സ്വദേശിയായ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ

unnikrishnan-bribery-arrest

കൈക്കൂലി കേസിൽ ഇരിമ്പിളിയം സ്വദേശിയായ റവന്യൂ ഇൻസ്‌പെക്ടർ അറസ്റ്റിൽ

പെരിന്തൽമണ്ണ : കെട്ടിട ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിന് പണം ആവശ്യപ്പെട്ട നഗരസഭാ റവന്യൂ ഇൻസ്‌പെക്ടറെ വിജിലൻസ് സംഘം അറസ്റ്റുചെയ്തു. പെരിന്തൽമണ്ണ നഗരസഭയിലെ റവന്യൂ ഇൻസ്‌പെക്ടർ മലപ്പുറം ഇരിമ്പിളിയം സ്വദേശി മൈലാഞ്ചിപ്പറമ്പിൽ ഉണ്ണിക്കൃഷ്ണനെ(50)യാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷഫീഖിന്റെ നേതൃത്വത്തിൽ അസ്റ്റുചെയ്തത്. പരാതിക്കാരനായ പെരിന്തൽമണ്ണയിലെ വെറ്ററിനറി ഡോക്ടർ ഉസ്‌മാൻ നൽകിയ രണ്ടായിരം രൂപ ഇയാളിൽനിന്ന് കണ്ടെടുത്തതായി ഡിവൈ.എസ്.പി. പറഞ്ഞു. പരാതിക്കാരന്റെ മകളുടെ പേരിൽ മുട്ടുങ്ങലിൽ വാങ്ങിയ സ്ഥലത്തെ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയിരുന്നു. പലതവണ ഓഫീസിലെത്തിയെങ്കിലും തിരക്കാണെന്നു പറഞ്ഞ് മടക്കി.
unnikrishnan-bribery-arrest
കഴിഞ്ഞദിവസം ഓഫീസിൽ ചെന്നപ്പോൾ സ്ഥലപരിശോധനയ്ക്കായി ബുധനാഴ്ച വരാമെന്നും രണ്ടായിരം രൂപ നൽകണമെന്നും പറഞ്ഞതോടെ പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ ഡോക്ടറുടെ കാറിൽ സ്ഥലം കാണാൻ പോയി തിരികെയെത്തിയപ്പോഴാണ് പിന്തുടർന്നിരുന്ന വിജിലൻസ് സംഘം പിടികൂടിയത്. നേരത്തേ ഡോക്ടർ നൽകിയ കറൻസികളിൽ വിജിലൻസ് ഫിനോഫ്തലിൻ പുരട്ടിയിരുന്നു. ഈ പണമാണ് കൈമാറിയിരുന്നത്. കാറിൽനിന്നിറങ്ങിയപ്പോൾ പണം കണ്ടെടുക്കുകയും രാസലായനിയിൽ കൈകൾ മുക്കിയപ്പോൾ നിറംമാറുകയും ചെയ്തതോടെ അറസ്റ്റുചെയ്തു. വിജിലൻസ് ഇൻസ്‌പെക്ടർ ആർ. ഗിരീഷ്‌കുമാർ, എസ്.ഐ.മാരായ ശ്രീനിവാസൻ, സജി, പി.എൻ. മോഹനകൃഷ്ണൻ, മധുസൂദനൻ, സി.പി.ഒ.മാരായ സുബിൻ, വിജയകുമാർ, അഭിജിത്ത്, രാജീവ്, സന്തോഷ്, രത്‌നകുമാരി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!