കരിപ്പോളിൽ ബൈക്കുകൾ കൂട്ടിയിടിച്ചു; 2 യുവാക്കൾക്ക് പരിക്ക്
ആതവനാട്: ദേശീയപാത 66ലെ കരിപ്പോളിൽ വച്ചുണ്ടായ വാഹനാപകടത്തിൽ 2 പേർക്ക് പരിക്ക്. വെള്ളിയാഴ്ച വൈകീട്ട് ഏഴേകാലോടെ കഞ്ഞിപ്പുരയിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമായാണ് സംഭവം ഇരുവശങ്ങളിലുമായി വരികയായിരുന്ന റോയൽ എൻഫീൽഡ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യുവാക്കളെ വെട്ടിച്ചിറയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here