HomeNewsEducationActivity“പുഴ നടത്തം” പരിപാടി സംഘടിപ്പിച്ചു പുറമണ്ണൂർ മജ്‌ലിസ് കോളേജ് നേച്ചർ ക്ലബ് അംഗങ്ങൾ

“പുഴ നടത്തം” പരിപാടി സംഘടിപ്പിച്ചു പുറമണ്ണൂർ മജ്‌ലിസ് കോളേജ് നേച്ചർ ക്ലബ് അംഗങ്ങൾ

nature-club-majlis-college

“പുഴ നടത്തം” പരിപാടി സംഘടിപ്പിച്ചു പുറമണ്ണൂർ മജ്‌ലിസ് കോളേജ് നേച്ചർ ക്ലബ് അംഗങ്ങൾ

കുറ്റിപ്പുറം: മജ്‌ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് വളാഞ്ചേരിയിലെ Earthlings നേച്ചർ ക്ലബ്‌ അംഗങ്ങൾ കുറ്റിപ്പുറം ഭാരത പുഴക്കരയിൽ “പുഴ നടത്തം” പരിപാടി സംഘടിപ്പിച്ചു. ഗ്രീൻ പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ശ്രീ ലത്തീഫ് കുറ്റിപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വിദ്യാർത്ഥികളുമായി സംവദിച്ചു. കേരളത്തിലെ നദികളെ കുറിച്ചും നദി സംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ചർച്ച സംഘടിപ്പിച്ചു. വൈവിധ്യമാര്‍ന്ന ജീവിഘടകങ്ങള്‍ അധിവസിക്കുന്നതാണ് നമ്മുടെ പ്രകൃതി. പ്രകൃതി വിഭവങ്ങളുടെ സംരക്ഷണവും ഉപഭോഗവും കൂടാതെ ജീവികള്‍ക്കു നിലനില്ക്കാനാവില്ല. സസ്യ, ജന്തു ജാലങ്ങള്‍ അടങ്ങിയ പരിസ്ഥിതിയില്‍ ജീവന്‍റെ നിലനില്പിനാവശ്യമായ വിഭവങ്ങളും ധാരാളമുണ്ട്. ഈ പ്രകൃതി വിഭവങ്ങളെ വേണ്ടവിധം സംരക്ഷിച്ചില്ലെങ്കില്‍ പ്രകൃതിയുടെ സന്തുലനത്തിനു കോട്ടംതട്ടും എന്ന് ഗ്രീൻ പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ ലത്തീഫ് കുറ്റിപ്പുറം ഓർമപ്പെടുത്തി. ഭാരത പുഴക്കരയിൽ വെച്ച് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും എടുത്താണ് പരിപാടി അവസാനിപ്പിച്ചത്. ചടങ്ങിൽ ക്ലബ്‌ കോർഡിനേറ്റർ ഷിജിത്ത് സ്വാഗതവും സ്റ്റുഡന്റ് കോർഡിനേറ്റർ ഷഹൽ നന്ദിയും രേഖപ്പെടുത്തി. രണ്ടാം വർഷ വിദ്യാർത്ഥികൾ ആയ ഷിബിൽ, റംഷിദ അഞ്ചും, എന്നിവർ പരിപാടിക്ക്‌ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!