ജില്ലയിലെ ആദ്യ ട്രാൻസ്ജെൻഡർ കോളജ് വിദ്യാർഥി ആയി റിയ ഇഷ
മലപ്പുറം: ജില്ലയിലെ ആദ്യ ട്രാൻസ്ജെൻഡർ കോളജ് വിദ്യാർഥി ആയി റിയ ഇഷ. ഉന്നത വിദ്യാഭ്യാസ രംഗത്തേക്കുള്ള പുതിയ പടവുകൾ കയറി മലപ്പുറം ഗവ. കോളജിൽ ഒന്നാംവർഷ സാമ്പത്തികശാസ്ത്ര വിഭാഗത്തിൽ പ്രവേശനം നേടിയ റിയയ്ക്ക് വിദ്യാർഥികൾ നൽകിയത് ആവേശകരമായ സ്വീകരണം. കാലിക്കറ്റ് സർവകലാശാലയുടെ പ്രത്യേക അനുമതിയോടെയാണ് കോളജിലെ സാമ്പത്തിക ശാസ്ത്രവിഭാഗത്തിൽ ട്രാൻസ്ജെൻഡറുകൾക്കുള്ള സംവരണ സീറ്റിൽ റിയ പ്രവേശനം നേടിയത്.
കോഴിക്കോട് സ്വദേശിനിയായ റിയ രണ്ടര വർഷമായി പെരിന്തൽമണ്ണയിലാണു താമസം. പാരാലീഗൽ വൊളന്റിയർ കൂടിയായ റിയയുടെ പ്രധാനലക്ഷ്യം ട്രാൻസ്‌ജെൻഡറുകളുടെ ശാക്തീകരണമാണ്. സംസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെൻഡർ ലോക് അദാലത്ത് ജഡ്ജ് കൂടിയായ ഇവർ നേരത്തെ ബെംഗളൂരുവിൽനിന്നു ഫാഷൻ ഡിസൈനിങിലും ബിരുദം നേടിയിരുന്നു. തുടർപഠനത്തിനുള്ള പണം കണ്ടെത്തുന്നുതും ഫാഷൻ ഡിസൈനിങ് വഴിയാണ്. കോളജ് യൂണിയൻ ചെയർമാൻ ഷംസീറുൽ ഹഖ് റിയയെ ഉപഹാരം നൽകി സ്വീകരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here