വട്ടപ്പാറയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു; ഗതാഗതം തടസ്സപ്പെട്ടു
വളാഞ്ചേരി: ദേശീയ പാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വീണ്ടും ടാങ്കർ ളോറി മറിഞ്ഞു. കൊഴിക്കോട് ഭാഗത്ത് നിന്ന് പാചകവാതകവുമായി വരികയായിരുന്ന ടാങ്കർ ലോറിയാണ് വട്ടപ്പാറ മുടിപിൻ വളവിലെ പള്ളിക്കു മുന്നിൽ നിയന്ത്രണം വിട്ട് മറിഞ്ഞത്. ആളപായമില്ല.
ലോറിയിൽ ഉണ്ടായിരുന്ന 2 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗ്യാസ് ചോർച്ച ഇല്ലെന്ന് അധികൃതർ പറഞ്ഞു. രാവിലെ 5:00 ഓടെയാണ് സംഭവം. അപകടത്തെ തുടർന്ന് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. വളാഞ്ചേരി പോലീസും തിരൂരിൽ നിന്ന് ഫയർ ഫോഴ്സും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുന്നു.
ഇതുവഴി ഗതാഗത നിരോധനം ഏർപ്പെടുത്തിയതോടെ വാഹനങ്ങൾ കഞ്ഞിപ്പുര-മൂടാൽ ബൈപാസിലൂടെയോ താണിയപ്പൻകുന്ന് റോഡ് വഹിയോ പോകാവുന്നതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here