വളാഞ്ചേരി നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ പണി പൂർത്തീകരിച്ച റോഡുകൾ തുറന്ന് നൽകി
വളാഞ്ചേരി:വളാഞ്ചേരി നഗരസഭയുടെ 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച 5-ാം ഡിവിഷനിലെ റോഡുകൾ നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നാട്ടുക്കാർക്കായി തുറന്നു നൽകി. മൈലാടി നിരപ്പ് തങ്ങൾപ്പടി റോഡ്,കെ.ആർ പടി കാരാട് മൊട്ടപ്പുറം ചാത്തൻ കുന്ന് ജംഗ്ഷൻ റോഡ്, 5,6 ഡിവിഷനുകളിൽ ഉൾപ്പെടുന്ന ബ്ലോക്ക് ഓഫീസ് മൈലാടി നിരപ്പ് ഹൈസ്കൂൾ റോഡ് എന്നിവയാണ് തുറന്നു നൽകിയത്. നാട്ടുകാരുടെ ദീർഘ കാലത്തെ ആവശ്യ മായിരുന്നു ഈ റോഡ്. വളാഞ്ചേരി ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നി വടങ്ങളിലേക്ക് വിദ്യാർത്ഥികൾക്ക് കാവു പുറത്ത് നിന്നും ഏറെ സൗകര്യപ്രതമായ രീതിയിൽ റോഡിലൂടെ സ്കൂളിൽ എത്താൻ കഴിയും. വൈസ് ചെയർ പേഴ്സൺ റംല മുഹമ്മദ്, മരാമത്ത് കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റൂബി ഖാലിദ്, കൗൺസിലർ ഉണ്ണികൃഷ്ണൻ കെ.വി,എം.പി.ഹാരിസ് മാസ്റ്റർ, എം.ഷംസുദ്ദീൻ, എo.പി മുജീബ് റഹ്മാൻ, ഷിഹാബുദീൻ തങ്ങൾ, പാറമ്മൽ മുസ്തഫ, അദീദ്.കെ.ടി., കെ.പി.ഗോപാലൻ, ഷഹരിയാദ്, വി.പി.സുബ്രമണ്യൻ തുടങ്ങിയവർ സംബന്ധിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here