വളാഞ്ചേരി നഗരസഭയിൽ നാലു റോഡുകൾ തുറന്നു
വളാഞ്ചേരി : നഗരസഭയിൽ നിർമാണം പൂർത്തീകരിച്ച നാലു റോഡുകൾ തുറന്നു. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനംചെയ്തു. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായി. എംഎൽഎയുടെ നിയോജമണ്ഡലം ആസ്തി വികസനപദ്ധതി, പ്രത്യേക വികസനപദ്ധതി എന്നിവയിൽനിന്ന് അനുവദിച്ച 25 ലക്ഷംരൂപ ഉപയോഗിച്ചാണ് റോഡുകൾ നിർമിച്ചത്. കരിങ്കല്ലത്താണി പള്ളി റോഡ് (2.5 ലക്ഷം രൂപ), ടിആർകെ പടി റോഡ് (2.5 ലക്ഷം), കാർത്തല മാരാത്ത് പള്ളിയാൽ-ചീനിക്കുളമ്പ് റോഡ് (10 ലക്ഷം), വടക്കുംമുറി കാർത്തല പട്ടേരിവെളിച്ചപ്പറമ്പ് ട്രാക്ടർ പാത്ത്‌വേ (10 ലക്ഷം) എന്നിങ്ങനെയാണ് അനുവദിച്ചത്. നഗരസഭ ഉപാധ്യക്ഷ റംല മുഹമ്മദ്, ടി.കെ. ആബിദലി, മുഹമ്മദലി നീറ്റുകാട്ടിൽ, പി. രാജൻനായർ, സ്ഥിരംസമിതി അധ്യക്ഷരായ സി.എം. റിയാസ്, റൂബി ഖാലിദ്, മുജീബ് വാലാസി, മാരാത്ത് ഇബ്രാഹിം, കൗൺസിലർമാരായ തസ്‍ലീമ നദീർ, ബദരിയ മുനീർ, ബഷീറ നൗഷാദ്, കെ. മുസ്തഫ, ടി.കെ. സലീം, എ. ജലാൽ മാനു, ഹബീബ് പറമ്പയിൽ, ടി. സൈതാലിക്കുട്ടി ഹാജി തുടങ്ങിയവർ വിവിധസ്ഥലങ്ങളിൽ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here