HomeNewsTrafficAlertTraffic Update Live | ദേശീയപാത 66ൽ റോഡ് നിർമ്മാണം പുരോഗമിക്കുന്നു, വെട്ടിച്ചിറയിൽ ഗതാഗത നിയന്ത്രണം

Traffic Update Live | ദേശീയപാത 66ൽ റോഡ് നിർമ്മാണം പുരോഗമിക്കുന്നു, വെട്ടിച്ചിറയിൽ ഗതാഗത നിയന്ത്രണം

nh-66-vettichira

Traffic Update Live | ദേശീയപാത 66ൽ റോഡ് നിർമ്മാണം പുരോഗമിക്കുന്നു, വെട്ടിച്ചിറയിൽ ഗതാഗത നിയന്ത്രണം

ആതവനാട്: ദേശീയപാത 66ൽ റോഡ് നിർമ്മാണം പുരോഗമിക്കുന്നു. നിലവിലെ പാത പൊളിച്ച് വീണ്ടും നിരപ്പാക്കുന്ന പ്രവൃത്തി വെട്ടിച്ചിറ ജംഗ്ഷനിൽ തുടർന്നുകൊണ്ടിരിക്കുന്നു. നിലവിൽ റോഡിന് വീതിയുള്ള ഇവിടെ ഗതാഗതം വലിയ തടസ്സമാകില്ലെങ്കിലും ഒരു സമയം ഒരു ഭാഗത്തേക്കുള്ള യാത്ര മാത്രമാണ് ഇപ്പോൾ അനുവധിക്കുന്നത്. കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പ്പൊകുന്ന വാഹനങ്ങളെ കാടാമ്പുഴ-താണിയപ്പൻകുന്ന് വഴി കടത്തി വിടുന്നു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താനും ഗതാഗത കുരുക്ക് പരിഹരിക്കാനുമായി ദേശീയ പാതയില്‍ 117 കോടി രൂപയുടെ വികസന പ്രവൃത്തി നടന്നു വരുന്നത്. ദേശീയപാതയിൽ വീതി കുരഞ്ഞ ഭഗങ്ങളായ ചെനക്കൽ, രണ്ടത്താണി, പുത്തനത്താണി മേഖലകളിൽ പണി പുരോഗമിച്ചതോടെ ഈ റൂട്ടിൽ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഈ റൂട്ടിലെ യാത്രക്കാർ മറ്റ് റോഡുകൾ തെരഞ്ഞെടുക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു. നടപ്പാക്കുന്നു. നവീകരണം നടക്കുന്ന ഭാഗങ്ങളിലെ യാത്ര ഒഴിവാക്കി മറ്റു വഴികൾ തെരഞ്ഞെടുക്കുന്നത് സമയവും ഇന്ധനവും ലാഭിക്കാം.

പ്രദേശത്തെ റോഡ് നവീകരണവും അതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഞങ്ങൾ വായനക്കാരുമായി ഇവിടെ തത്സമയം പങ്കുവെക്കുന്നു.

1 of 1
വളാഞ്ചേരിക്കാരൻ

കോഴിക്കോട് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പ്പൊകുന്ന വാഹനങ്ങളെ കാടാമ്പുഴ-താണിയപ്പൻകുന്ന് വഴി കടത്തി വിടുന്നു. ദേശീയപാതയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതത്തിന് നിലവിൽ തടസങ്ങളില്ല.

വളാഞ്ചേരിക്കാരൻ

വെട്ടിച്ചിറയിൽ റോഡിൻ്റെ ഉപരിതലം പൊളിച്ച് നിരപ്പാക്കുന്ന പ്രവൃത്തി നടന്നു വരുന്നതിനാൽ ദേശീയപാത 66ൽ ഗതാഗതം ഒരു സമയം ഒരു വശത്തേക്ക് മാത്രം അനുവധിക്കുന്നു. വെട്ടിച്ചിറ ജംഗ്ഷൻ വഴി കോഴിക്കോട്/തൃശൂർ പോകുന്നവർ സമയനഷ്ടമൊഴിവാക്കാൻ കോട്ടക്കൽ-കാടാമ്പുഴ-കാവും‍പുറം വഴി തെരഞ്ഞെടുക്കുക.

വളാഞ്ചേരിക്കാരൻ

ദേശീയപാതക്കു നിലമൊരുക്കുന്ന പ്രവൃത്തി പുന്നത്തലയിലെ മാരുതി സുസുക്കി ഷോറൂമിന് സമീപമെത്തി നിൽക്കുന്നു.

വളാഞ്ചേരിക്കാരൻ

ദേശീയ പാത 66 ലെ പുത്തനത്താണി മുതൽ വെട്ടിച്ചിറ വരെയുള്ള ഭാഗത്ത് റോഡ് നിർമ്മാണം പുരോഗമിക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

ഗതാഗതക്കുരുക്കിൽ പെടാതെ യാത്ര ചെയ്യാൻ:

കാട്ടിലങ്ങാടി, മാട്ടുമ്മൽ, ആതവനാട് പാറ ഭാഗത്തു നിന്നും പുത്തനത്താണി ടൗണിലേക്ക് പോകുന്നവർ പട്ടർനടക്കാവ്, ചേരുരാൽ, ബാവപ്പടി വഴി പോകുവാൻ ശ്രദ്ധിക്കുക

കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്നവർ പുത്തനത്താണി യിൽ നിന്നും തിരുന്നാവായ വഴി കുറ്റിപ്പുറത്തേക്കുള്ള റൂട്ട് എടുക്കുക. തിരിച്ചു കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവരും കുറ്റിപ്പുറത്ത് നിന്ന് തിരുന്നാവായ വഴി പുത്തനത്താണി റൂട്ട് തെരഞ്ഞെടുക്കുക

.

1 of 1

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!