HomeNewsMeetingകോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് വളാഞ്ചേരി മുനിസിപ്പല്‍ തല ജാഗ്രത സമിതി യോഗം ചേർന്നു

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് വളാഞ്ചേരി മുനിസിപ്പല്‍ തല ജാഗ്രത സമിതി യോഗം ചേർന്നു

rrt-meeting-valanchery

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് വളാഞ്ചേരി മുനിസിപ്പല്‍ തല ജാഗ്രത സമിതി യോഗം ചേർന്നു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയില്‍ കോവിഡ് മഹാമാരി രൂക്ഷമായി തുടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളെ കൂടുതല്‍ ബോധവാന്‍മാരാക്കുന്നതിനും ആര്‍.ആര്‍.ടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും വീട്ടില്‍ കോറന്റൈന്‍ സൗകര്യം ഇല്ലാത്ത കോവിഡ് രോഗികള്‍ക്ക് വേണ്ടി ഡൊമിസിലറി കോവിഡ് കെയര്‍ സെന്റ്ര്‍ (ഡി.സി.സി) ആരംഭിക്കുന്നതിനും തീരുമാനിച്ചു.
rrt-meeting-valanchery
യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ റംല മുഹമ്മദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരാത്ത് മുഹമ്മദ് ഇബ്രാഹിം, വിദ്യാഭ്യാസ കലാ-കായിക സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് വാലാസി, കൗണ്‍സിലര്‍ ഇ.പി അച്ചുതന്‍ നഗരസഭ സെക്രട്ടറി സീന എച്ച്, പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ:സല്‍വ എം.പി, വളാഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ആനന്ദ്.കെ.പി, വളാഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി അബ്ദുന്നാസര്‍, മറ്റ് വകുപ്പ് പ്രതിനിധികള്‍ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!