കൊറോണ പ്രതിരോധം; മാറാക്കര പഞ്ചായത്തിൽ ആർ.ആർ.ടി അവലോകന യോഗം നടന്നു
മാറാക്കര: കൊറോണ വൈറസ് (കോവിഡ് 19) പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മാറാക്കര പഞ്ചായത്ത് യോഗം ചേർന്നു. രോഗത്തെ നേരിടാൻ ഐസൊലേഷൻ സെൻറർ ഒരുക്കുന്നതിന്റെ ഭാഗമായി മാറാക്കര PHC പഴയ ബ്ലോക്കിൽ 10 ബെഡ്ഡ് തയ്യാറാക്കാൻ തീരുമാനിച്ചു. കാടാമ്പുഴ ആയുർ സോണിന് മുകളിൽ തൈക്കാടൻ ടവർ ഉടമ റസാഖ് (കുഞ്ഞിപ്പ), പെരുങ്കുളം ഇമാം റാസി ഹോസ്റ്റൽ എന്നിവയിൽ ഐസൊലേഷന് വേണ്ടി സജ്ജീകരിക്കാൻ തീരുമാനിച്ചു.
അന്യ സംസ്‌ഥാന തൊഴിലാളികൾക്ക് ബോധവൽക്കരണം ഭക്ഷണം എന്നിവ നൽകാൻ തീരുമാനിച്ചു. മാറാക്കരയിലെ സന്നദ്ധ സംഘടനകളുടെ ആംബുലൻസ് മറ്റു ഉപകരണങ്ങൾ അത്യാവശ്യം വന്നാൽ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു .വിദേശത്തു നിന്നും മറ്റു സംസ്‌ഥാനങ്ങളിൽ നിന്നും വന്നവരും ആരോഗ്യ വകുപ്പ് പറഞ്ഞ നിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നടപടിയെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് വി മധുസൂദനൻ, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പള്ളിമാലിൽ മുഹമ്മദലി, പഞ്ചായത്ത് സെക്രട്ടറി അനിത ജെ സ്റ്റീഫൻ, മെഡിക്കൽ ഓഫീസർ ഡോ. ഗീത, വൈസ് പ്രസിഡന്റ് കല്ലൻ ആമിന, തിത്തുമ്മു സുഹ്റ, കെ ടി ബുഷ്‌റ, മാറാക്കര ഹെൽത്ത് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ അമ്പിളി, രാഹുൽ, മാറാക്കര മേൽമുറി വില്ലേജ് ഉദ്യോഗസ്ഥർ, കാടാമ്പുഴ പോലീസ് തുടങ്ങിയവർ സന്നിഹിതരായി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here