മറ്റു സംസ്ഥാനങ്ങളിൽനിന്നു വാങ്ങി തിരൂരിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നോട്ടിസ്
തിരൂർ ∙ മറ്റു സംസ്ഥാനങ്ങളിൽനിന്നു കാറുകൾ വാങ്ങി തിരൂരിൽ വർഷങ്ങൾക്ക് മുൻപ് റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് നികുതി ഇനത്തിൽ വൻതുക അടയ്ക്കാൻ മോട്ടോർ വാഹനവകുപ്പിന്റെ നോട്ടിസ്.വാഹനങ്ങൾ വിലകുറച്ചു കാണിച്ചാണ് നടപടികൾ പൂർത്തിയാക്കിയതെന്ന് അറിയിച്ച് 10,000 മുതൽ 75,000 രൂപവരെ അടയ്ക്കാനാണ് നിർദേശം.
തിരൂരിൽ മാത്രം 200 വാഹനങ്ങൾക്ക് ജോയിന്റ് ആർടിഒ കത്തു നൽകിയിട്ടുണ്ട്.15 ദിവസത്തിനകം പണമടച്ചില്ലെങ്കിൽ ജപ്തി ഉൾപ്പെടെയുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.വാഹനത്തിന്റെ മൂല്യം കണക്കാക്കി നികുതി നൽകിയതായി വാഹന ഉടമകൾ പറയുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here