പൂക്കാട്ടിരി സഫ കോളേജിലെ ബി.എസ്.ഡബ്യു വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പഠന ക്യാമ്പിന് തുടക്കമായി
എടയൂർ:പൂക്കട്ടിരി സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജിലെ രണ്ടാം വർഷ ബി.എസ്.ഡബ്യു വിദ്യാർത്ഥികളുടെ ഗ്രാമീണ സഹവാസ പഠന ക്യാമ്പ് ‘തണൽ’ ആരംഭിച്ചു. അട്ടപ്പാടി കോട്ടത്തറ ക്യാമ്പ് സെന്ററിൽ ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് രാമ മൂർത്തി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ മാധവൻ അധ്യക്ഷനായിരുന്നു. സഫ കോളേജ് സോഷ്യൽ വർക് വിഭാഗം മേധാവി സി. സുൽഫിക്കർ ക്യാമ്പ് വിശദീകരിച്ചു. അസിസ്റ്റന്റ് പ്രൊഫസർമാരായ സാന്ദ്ര എം.ജെ, അൻഷാദ് വി.കെ, സ്റ്റുഡന്റ് കോർഡിനേറ്റർ അബ്ദുൽ റഹീം എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തം അരങ്ങേറി. ഗ്രാമീണ ജീവിതം തൊട്ടറിയുകയും വിദ്യാർത്ഥികളുടെ നൈപുണ്യ വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ക്യാമ്പിന്റെ ലക്ഷ്യം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് നടക്കുന്ന പഞ്ചദിന ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here