HomeNewsDevelopmentsകുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ : രണ്ടാം നമ്പർ പ്ളാറ്റ്ഫോം മുഖംമിനുക്കും

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ : രണ്ടാം നമ്പർ പ്ളാറ്റ്ഫോം മുഖംമിനുക്കും

railway-forum-kuttippuram-drm

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ : രണ്ടാം നമ്പർ പ്ളാറ്റ്ഫോം മുഖംമിനുക്കും

കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ളാറ്റ്ഫോം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനികരീതിയിൽ പുനർനിർമിക്കുമെന്ന് റെയിൽവേ പാലക്കാട് ഡിവിഷൻ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ അമൃത് ഭാരത് പദ്ധതി പ്രകാരമുള്ള പദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്താനെത്തിയ ഡി.ആർ.എം. കുറ്റിപ്പുറം റെയിൽവേ ആക്ഷൻ ഫോറം ഭാരവാഹികളുമായി സംസാരിക്കുകയായിരുന്നു. രണ്ടാം നമ്പർ ഫ്ളാറ്റ്ഫോമിന്റെ നിലം പുതുക്കിനിർമിക്കും. ലൈറ്റുകൾ, ഫാനുകൾ, ഇരിപ്പിടങ്ങൾ എന്നിവ പുതുതായി സ്ഥാപിക്കും. ശൗചാലയം നിർമിക്കും. ഈ വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കപ്പെട്ടതായും നിർമാണപ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിശാലമായ സംവിധാനങ്ങളോടെ പൂമുഖ മാതൃകയിൽ നിർമിക്കുന്ന പോർച്ചിന്റെ നിർമാണപുരോഗതിയാണ് അദ്ദേഹം കൂടുതലായും വിലയിരുത്തിയത്. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട വികസനവിഷയങ്ങൾ റെയിൽവേ ആക്ഷൻ ഫോറം ഭാരവാഹികളായ ടി.പി. മോഹനൻ, നാസർ പൊറ്റാരത്ത്, വി.വി. ദേവരാജൻ, കമ്പാല മുഹമ്മദാലി, പി. അഷ്റഫ് എന്നിവർ ഡി.ആർ.എമ്മിനു മുൻപിൽ അവതരിപ്പിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!