HomeNewsGeneral‘സബല’ ഹെൽത്ത്‌ മിക്സ്‌ വിതരണം ചെയ്യുന്നില്ല

‘സബല’ ഹെൽത്ത്‌ മിക്സ്‌ വിതരണം ചെയ്യുന്നില്ല

sabala-health-mix

‘സബല’ ഹെൽത്ത്‌ മിക്സ്‌ വിതരണം ചെയ്യുന്നില്ല

കുറ്റിപ്പുറം: കൗമാരക്കാരികൾക്കായി സാമൂഹികനീതി വകുപ്പ് അനുവദിക്കുന്ന ‘സബല’ ഹെൽത്ത്‌ മിക്സ്‌ പലയിടത്തും വിതരണം ചെയ്യുന്നില്ലെന്ന് പരാതി. 13 മുതൽ 19 വയസ്സുവരെയുള്ള പെൺകുട്ടികൾക്കാണ് ഹെൽത്ത്‌ മിക്സ്‌ അനുവദിച്ചിട്ടുള്ളത്. തൂക്കക്കുറവുള്ള കുട്ടികളെ അതത് അങ്കണവാടികൾ വഴി കണ്ടെത്തി മാസംതോറും പൊടി വിതരണം ചെയ്യണമെന്നാണ് നിർദേശം.
ad
എന്നാൽ അങ്കണവാടികളിലെത്തി ആവശ്യപ്പെട്ടാൽ മാത്രമാണ് പലയിടത്തും സബല നൽകുന്നത്. ഇത്തരം ഒരു സൗജന്യ ഹെൽത്ത് മിക്സിനെക്കുറിച്ച് ബന്ധപ്പെട്ടവർ പ്രചാരണം നടത്തുന്നുമില്ല. കുടുംബശ്രീ യൂണിറ്റുകൾ വഴി ഉൽപാദിപ്പിക്കുന്ന ‘സബല’ നിലവിൽ വയനാട്, മലപ്പുറം, പാലക്കാട്‌, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിൽ മാത്രമാണു വിതരണം ചെയ്യുന്നത്. പദ്ധതി ആരംഭിച്ച ജില്ലകളിലെ പല പഞ്ചായത്തുകളിലും പൊടി വിതരണം ചെയ്യുന്നുമില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!