പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂൾ വാർഷിക കലാമേളക്ക് തുടക്കമായി
എടയൂർ: പൂക്കാട്ടിരി സഫ ഇംഗ്ലീഷ് സ്കൂളിൽ 2019-20 വർഷത്തെ വാർഷിക കലാമേളക്ക് തുടക്കമായി. “പരിസ്ഥിതി സൗഹൃദ കാമ്പസ്” എന്നതായിരുന്നു പരിപാടിയുടെ മുഖ്യ തീം , പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എം.പി.എ ലത്തീഫ് കുറ്റിപ്പുറം മുഖ്യ പ്രഭാഷണം നടത്തുകയും , പരിപാടിയോടനുബന്ധിച്ച് കുട്ടികൾ ഒരുക്കിയ പരിസ്ഥിതി സൗഹൃദ ഉൽപ്പനങ്ങളുടെ നിർമ്മാണ വിപണന സ്റ്റാൾ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. രാവിലെ 9.30ന് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ 2019 വർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് സഫ സ്ഥാപനങ്ങളുടെ സ്ഥാപകൻ പി.പി കുഞ്ഞിമൊയ്തീൻ കുട്ടി മൗലവിയുടെ പേരിൽ ഏർപ്പെടുത്തിയ എന്റോവ്മെന്റ് സഫ സ്ഥാപനങ്ങളുടെ ചെയർമാൻ വി.പി യാസിർ വിതരണം ചെയ്തു. വിദ്യാർത്ഥികളായ ഷിബില എൻ, അല, മുഹമ്മദ് നിഷാദ്, അസ്മ ജാസ്മിൻ, ഫാത്തിമ മിന്ന വി.പി, ഫാത്തിമ ഫഹ്മി ഇ.കെ, ഹെന്ന, ഫഹദ് കെ.പി എന്നിവർ അവർഡിന് അർഹരായി.
യുവ മാപ്പിളപ്പാട്ട് ഗായിക അർഷ മെഹ്റിൻ കോട്ടക്കൽ പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ യു. എ. ഷമീർ അധ്യക്ഷനായിരുന്നു. എടയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.പി.എ ഷുക്കൂർ, വൈസ് പ്രിൻസിപ്പാൾ പ്രജീഷ് കുമാർ സി.എം, അധ്യാപകരായ സി.എച്ച് അബ്ദുൾ സലാം, അബ്ദുൾ മാലിക്ക് , മുഹമ്മദ് റിയാസ്, സന്ധ്യ ബാബു, സക്കീന സി.എം, തുടങ്ങിയവർ സംസാരിച്ചു . തുടർന്ന് മോണ്ടിസോറി വിദ്യാർഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി, മേള ഞായറായ്ച്ച സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here