Safehold for mobile phones at a rent of INR 10 per day!!
ജില്ലയുടെ വിവിധയിടങ്ങളിൽ ലൈസൻസ് ഇല്ലാത്തവരെയും, നിയമം ലംഘിച്ചും ഇരുചക്ര വാഹനങ്ങൾ ഓടിച്ചിരുന്ന സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ പിടിച്ചിരുന്ന പോലീസ് ഇപ്പോൾ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗത്തിന് പിറകെയാണ്. സ്‌കൂളില്‍ മൊബൈല്‍ഫോണിന്റെ ഉപയോഗം നിരോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് മൊബൈല്‍വേട്ട തുടങ്ങിയത്.
സ്കൂളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുപോയാൽ അദ്യാപകൻ പിടിക്കുമെന്ന പേടിയില്ല ഇരിമ്പിളിയം ഗവ. ഹയർ സെക്കൺഡറി സ്കൂളിലെ വിദ്യാർഥികൾക്ക്. കാരണം സ്കൂളിനടുത്ത് ദിവസവാടക 10 രൂപ ഈടാക്കി മൊബൈൽ ഫോൺ സൂക്ഷിക്കുന്ന കടകളുണ്ടത്രെ. വിദ്യാർഥികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാടകയ്ക്ക് സൂക്ഷിച്ച 16 മൊബൈല്‍ ഫോണുകള്‍ പരിസരത്തെ കടയില്‍നിന്ന് വളാഞ്ചേരി എസ്.ഐ. തിലകനും സംഘവും പിടികൂടി. ഇതു സൂക്ഷിക്കാൻ ഏൽപ്പിച്ച വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയപ്പോൾ പലർക്കും സ്വന്തം മക്കൾക്ക് മൊബൈൽ ഫോൺ ഉള്ള വിവരം പോലും അറിയില്ലായിരുന്നു. അനധികൃതമായി ഫോണുകൾ സൂക്ഷിച്ച കടക്കാരനെതിരെ നിയമ നടപടികളെടുക്കാനും പോലീസ് തീരുമാനിച്ചു.
Summary: School going mobile phone users caught by police at Irimbiliyam. The handsets were kept at a daily rental of INR 10 in the nearby shop of the Govt. Higher Secondary school.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here