Sand and soil in ration rice at valanchery
റേഷൻ കടയിൽ നിന്നും വാങ്ങിയ അരിയിൽ കല്ലും മണ്ണും കണ്ടെത്തി. ബിപിഎല്ലു കാർക്ക് വിതരണം ചെയ്ത അരിയിലാണ് ഉപയോഗയോഗ്യമല്ലാത്ത രീതിയിൽ അഴുക്ക് കണ്ടെത്തിയത്. പട്ടാമ്പി റോഡിലെ കൊട്ടാരത്ത് പ്രവർത്തിക്കുന്ന റേഷൻ കടയിൽ നിന്നും വെള്ളിയാഴ്ച രാവിലെ വിതരണം ചെയ്ത അരിയിലാണ് അഴുക്ക് കണ്ടെത്തിയത്. അബ്ദുൾ കരീം എന്ന വ്യക്തിയാണ് ഈ കടയുടെ ലൈസൻസി.
അരി വാങ്ങി വീട്ടിൽ കൊണ്ടുപോയ ഉപഭോക്താക്കൾ ഇതു ഉപയോഗശൂന്യമായ അരിയാണെന്ന് മനസ്സിലാക്കിയതിന് ശേഷം കടയിലേക്ക് കൊണ്ടുവന്ന് പ്രതിഷേധം അറിയിച്ചു. സംഭവമറിഞ്ഞ് ഹെൽത്ത് ഇൻസ്പക്ടർ, പഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുൾ സഫൂർ, വാർഡ് മെമ്പർ പരപ്പിൽ രാജൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് റേഷനിങ്ങ് ഇൻസ്പക്ടർ സ്ഥലത്തെത്തി അരിയുടെ സാമ്പിൾ ശേഖരിച്ചു.
ഇപ്പോളത്തെ സെയിൽസ്മാനെ മാറ്റി പുതിയ ആളെ നിയമിക്കാമെന്ന ഉറപ്പിൻമേലെ ഉപഭോക്താക്കൾ ഉപരോധമവസാനിപ്പിച്ച് പിരിഞ്ഞ്പോയി.
Summary:Sand and soil in ration rice at valanchery
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here