കൊറോണ മുൻകരുതൽ; വളാഞ്ചേരി നഗരസഭയിലെ വിവിധ ഹെൽത്ത് സാനിറ്റേഷൻ കമ്മറ്റികൾ യോഗം ചേർന്നു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ 19, 20, 21, 22, 23, 24 എന്നീ 6 ഡിവിഷനുകളിലെ ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റികൾ സംയുതമായി മുക്കിലപ്പീടിക നിരപ്പ് സബ് സെന്ററിൽ യോഗം ചേർന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ ഷെറീൻ സ്വാഗതം പറഞ്ഞു. ടി.പി അബ്ദുൽ ഗഫൂർ വിഷയം അവതരിപ്പിച്ചു. യു മുജീബ് റഹ്‌മാൻ, ഇ.പി അച്യുതൻ, സുബൈദ ചങ്ങമ്പള്ളി തുടങ്ങിയ കൗൺസിലർമ്മാരും മേൽ പറഞ്ഞ ഡിവിഷനുകളിലെ ആശാ വർക്കർമാർ, വാർഡ് സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വാർഡുകളിലെ മുഴുവൻ വീടുകളിലും കൊറോണ മുൻകരുതൽ സന്ദേശങ്ങൾ എത്തിക്കുവാനും, വിദേശത്ത് നിന്നും വരുന്നവർക്ക് വീടുകളിൽ 14-ദിവസം നിരീക്ഷണത്തിൽ ഇരിക്കുവാൻ നിർദേശങ്ങൾ നൽകുവാനും തീരുമാനിച്ചു. നിർദേശങ്ങൾ പാലിക്കാത്തവരുടെ വിവരങ്ങൾ അധികാരികളെ അറിയിക്കുവാനും തീരുമാനിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here