HomeNewsAgricultureസുഭിക്ഷകേരളം ഫലവൃക്ഷ കിറ്റ് വിതരണം വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു

സുഭിക്ഷകേരളം ഫലവൃക്ഷ കിറ്റ് വിതരണം വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു

subuksha-keralam-valanchery

സുഭിക്ഷകേരളം ഫലവൃക്ഷ കിറ്റ് വിതരണം വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഫലവൃക്ഷകിറ്റു വിതരണം നഗരസഭ ചെയർപേഴ്സൻ സി.കെ. റുഫീന ഉദ്‌ഘാടനം ചെയ്തു. മാങ്കോസ്റ്റീൻ, ഒട്ടുമാവ്, പേര തുടങ്ങിയവയുടെ 400 രൂപ വിലവരുന്ന കിറ്റിന് ഗുണഭോക്തൃ വിഹിതമായി 100 രൂപ വാങ്ങിയാണ് വിതരണം ചെയ്യുന്നത് നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്ന് 11 ലക്ഷം രൂപയും, ഗുണഭോക്തൃ വിഹിതമായി 3 ലക്ഷം രൂപയും നീക്കിവെച്ചിട്ടുള്ള പദ്ധതിയാണിത്.
subuksha-keralam-valanchery
ഡിവിഷൻ 08, പാലച്ചുവടിൽ വെച്ചു നടന്ന ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മൈമൂന അധ്യക്ഷം വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും, വാർഡ് കൗണ്സിലറുമായ ചേരിയിൽ രാമകൃഷ്ണൻ, ടി.പി അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, പി.പി.ഹമീദ്, ഷാഹുൽ ഹമീദ്, മുജീബ് റഹ്മാൻ, സുബൈദ ചങ്ങമ്പള്ളി, കൃഷി ഓഫീസർ, നഗരസഭാ സെക്രട്ടറി, ടി.ഷഹരിയാദ്, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!