HomeNewsEnvironmentalഭൂമിക്കായി ഒരു കരുതൽ: വിവിഎംഎച്ച്എസ്എസ് മാറാക്കരയിൽ വൃക്ഷത്തൈകൾ നട്ടു

ഭൂമിക്കായി ഒരു കരുതൽ: വിവിഎംഎച്ച്എസ്എസ് മാറാക്കരയിൽ വൃക്ഷത്തൈകൾ നട്ടു

marakkara-sapling-plant

ഭൂമിക്കായി ഒരു കരുതൽ: വിവിഎംഎച്ച്എസ്എസ് മാറാക്കരയിൽ വൃക്ഷത്തൈകൾ നട്ടു

മാറാക്കര: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മാറാക്കര വി.വി.എം ഹയർ സെക്കണ്ടറി സ്കൂളിലേ സ്കൗട്ട് & ഗൈഡ് യൂണിറ്റുകളുടെയും പരിസ്ഥിതി ക്ലബിന്റെയും ആഭിമുഖ്യത്തിൽ 500 ൽ പരം വൃക്ഷത്തൈകൾ നട്ടു. വൃക്ഷത്തൈ സ്കൂൾ മുറ്റത്ത് നട്ട് കൊണ്ട് പ്രിൻസിപ്പാൾ റഷീദ് മാസ്റ്റർ പദ്ധതിക്ക് തുടക്കം കുറിച്ചു. മാനേജർ ചോലയിൽ ബഷീർ, പി.ടി.എ പ്രസിഡൻറ് അൻവർസാദത്ത് തുടങ്ങിയവരും പദ്ധതിക്ക് നേതൃത്വം നൽകി. സ്കൂൾ തുറക്കുന്നത് നീട്ടിവെച്ച സാഹചര്യത്തിൽ കുട്ടികൾ അവരവരുടെ വീടുകളിലാണ് വൃക്ഷത്തൈകൾ നട്ടത്. ലോക്ഡൗൺ സമയത്ത് മുളപ്പിച്ചെടുത്ത തൈകളും കൃഷിഭവൻ മുഖാന്തരം ലഭിച്ച തൈകളുമാണ് നടാൻ ഉപയോഗിച്ചത്. അധ്യാപകരായ പി അലിയ്യു, കെ ഹബീബ്റഹ്മാൻ, റംല എൻ, നിശ, സജ്ന കല്ലൻ, മേനേജ്മെന്റ് പ്രതിനിധി മമ്മു കെ, അനധ്യാപക ജീവനക്കാരായ ഹരിദാസ്, മൊയ്തീൻ കുട്ടി എന്നിവരും വൃക്ഷത്തൈനട്ടു. കൊറോണ ലോക്ക്ഡൗൺ കാലത്ത് 1000 അടുക്കള തോട്ടം ‘ഗ്രീൻ ബാൽക്കണി’ എന്ന പദ്ധതിയിലൂടെ നടപ്പിലാക്കിയിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!