മഞ്ചറ മഹാദേവക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം തുടങ്ങി
വളാഞ്ചേരി : കുളമംഗലം മഞ്ചറ മഹാദേവക്ഷേത്രത്തിലെ 11-ാമത് ഭാഗവത സപ്താഹയജ്ഞം തുടങ്ങി. മേൽശാന്തി എടയൂർ പുത്തൻമഠം പരമേശ്വരൻ എമ്പ്രാന്തിരി യജ്ഞം ഉദ്ഘാടനം ചെയ്തു. ക്ഷേത്രസംരക്ഷണസമിതി പ്രസിഡന്റ് ഡോ. സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. രാജൻ, എം.കെ. ഗോവിന്ദൻകുട്ടി, സിദ്ധാർഥൻ ചീതപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലവറ നിറയ്ക്കലും കാടാമ്പുഴ അപ്പുവാര്യരുടെ ആധ്യാത്മിക പ്രഭാഷണവും നടന്നു.
സി.പി. നായർ ഗുരുവായൂർ ആണ് യജ്ഞാചാര്യൻ. പാലക്കാട് തൃപ്പാളൂർ ഉണ്ണികൃഷ്ണൻ യജ്ഞഹോതാവും മമ്മിയൂർ വിജയലക്ഷ്മി യജ്ഞപൗരാണികയുമാണ്. ജനുവരി രണ്ടിന് യജ്ഞം സമാപിക്കും. തിങ്കളാഴ്ച മഞ്ചറ മഹാദേവക്ഷത്രം മാതൃസമിതിയുടെ നാരായണീയ പാരായണം, വൈകുന്നേരം ദീപാരാധനക്കുശേഷം കുളത്തൂർ ജയകൃഷ്ണന്റെ പ്രഭാഷണം എന്നിവയുണ്ടാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here