HomeNewsPoliticsവാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ

വാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ

വാട്സാപ് ഹർത്താൽ; എൻ.ഐ.എ അന്വേഷിക്കണമെന്ന് ശശികല ടീച്ചർ

മലപ്പുറം ∙ അപ്രഖ്യാപിത ഹർത്താലിനുള്ള ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നിഷ്കളങ്കരെയാണ് ഗൂഢാലോചനയുടെ പേരിൽ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല. കേസ് എൻഐഎ അന്വേഷിക്കണം. അഞ്ചു പ്രതികളുടെ മേൽ കുറ്റമൊതുക്കി രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം.
sasikala
പ്രസംഗം നടത്തിയതിന് മൈക്കിനെതിരെ കേസെടുത്തതു പോലെയാണിത്. രണ്ടായിരം പേർക്കെതിരെ കേസുണ്ടെന്നു പറയുകയല്ല, ഗൂഢാലോചനക്കാരെയും കലാപം അഴിച്ചുവിട്ടവരെയും പുറത്തുകൊണ്ടുവരികയാണു വേണ്ടത്. ഐഎസ് ബന്ധം അന്വേഷിക്കണമെന്നും ശശികല ആവശ്യപ്പെട്ടു. മേയ് രണ്ടിന് മാറാട് ദിനാചരണത്തോട് അനുബന്ധിച്ച് എല്ലാ ജില്ലകളിലും അനുസ്മരണ സംഗമങ്ങൾ നടക്കും. മലപ്പുറത്ത് താനൂർ ശോഭപറമ്പിലാണ് പരിപാടി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!