HomeNewsProtestമലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തിയതിനെ സേവ് മലപ്പുറം ഫോറം അപലപിച്ചു

മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തിയതിനെ സേവ് മലപ്പുറം ഫോറം അപലപിച്ചു

save-malappuram-forum-maneka

മലപ്പുറം ജില്ലയെ അപകീർത്തിപ്പെടുത്തിയതിനെ സേവ് മലപ്പുറം ഫോറം അപലപിച്ചു

പാലക്കാട് ജില്ലയിൽ ആന ചെരിഞ്ഞ സംഭവവുമായി ബന്ധപ്പെടുത്തിയാണ് മനേകാ ഗാന്ധി മലപ്പുറം ജില്ലക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിട്ടുള്ളത്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഇത്തരം ആരോപണങ്ങൾ ജില്ലാ രൂപീകരണം മുതൽ തുടങ്ങിയിട്ടുള്ളതാണ്. സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്ന് ഇത്തരം ആരോപണങ്ങൾ പതിവുള്ളതാണ്. ജില്ലയിൽ തന്നെയുള്ള അംമ്പലങ്ങൾക്ക് നേരെ ആസൂത്രിത ആക്രമണങ്ങൾ ആർ.എസ്.എസ് തന്നെ നടത്തുകയും ആരോപണം ജില്ലയിലെ മുസ്ലിംകൾക്ക് നേരെ നടത്തി ജില്ലയെ തന്നെ അപമാനിക്കുകയാണ് പതിവ്. എന്നാൽ ആദ്യഘട്ടത്തിൽ അന്വേഷണം നടത്തുമ്പോൾ തന്നെ സംഘ പരിവാർ പ്രവർത്തകർ പിടിയിലാകുന്നതോട് കൂടെ അന്വേഷണം പാതി വഴിയിൽ അവസാനിക്കും. അപ്പോഴേക്കും ജില്ലയെ അപകീർത്തിപ്പെടുത്തിയ വാർത്ത ഉത്തേരേന്ത്യൻ ഗ്രൂപ്പ് ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ടാകും. ഇത്തരം നീക്കങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികളുമായി സേവ് മലപ്പുറം ഫോറം രംഗത്തുണ്ടാകുമെന്ന് സേവ് മലപ്പുറം ഫോറം ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നിരന്തരം ശ്രമം നടത്തുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അധികാരികൾ തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ ജനറൽ കൺവീനർ കെ.വി ഷാജി അദ്ധ്യക്ഷത വഹിച്ചു. പി സുന്ദർരാജൻ, കെ.പി.ഒ റഹ്മത്തുള്ള, പി.കെ നാരായണൻ, അഡ്വ കെ ഷംസുദ്ധീൻ, ലൗലി ഹംസ ഹാജി, അഡ്വക്കറ്റ് സാദിഖ് നടുതൊടി അഹദ് വളാഞ്ചേരി എന്നിവർ സംസാരിച്ചു.
Summary: save Malappuram forum protested the derogatory comments by Maneka Gandhi on Malappuram district.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!