ക്ലീൻ വട്ടപ്പാറ,സേവ് വട്ടപ്പാറ ക്യാമ്പയിന് തുടക്കമായി
വളാഞ്ചേരി: ക്ലീൻ വട്ടപ്പാറ, സേവ് വട്ടപ്പാറ എന്ന ആശയവുമായി വളാഞ്ചേരി ജനമൈത്രി പോലീസും, നടക്കാവിൽ ഹോസ്പിറ്റലും,വയല്‍ പരിസ്ഥിതി കൂട്ടായ്മയും സംയുക്തമായി നടത്തുന്ന ക്യാമ്പയിന് തുടക്കമായി.
ദേശീയ പാത വട്ടപ്പാറയിലെ അപകടങ്ങള്‍ ഇല്ലാതാക്കുന്നതിനൊപ്പം,വട്ടപ്പാറപ്രദേശത്തെ ശുചിത്വപൂര്‍ണ്ണമാക്കുന്നതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമായത്.വളാഞ്ചേരി ജനമൈത്രി പോലീസും,നടക്കാവില്‍ ഹോസ്പിറ്റലും,വയല്‍പരിസ്ഥിതി കൂട്ടായ്മയും സംയുക്തമായാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. സന്നദ്ധ സംഘടനകളെ സംഘടിപ്പിച്ച് കൊണ്ട് എല്ലാ ഞായറാഴ്ചയും രാവിലെ 6 മണിക്ക് പോലീസ് എയ്ഡ് പോസ്റ്റ് പരിസരത്ത് നിന്ന് വട്ടപ്പാറയിലേക്ക് മാരത്തോൺ സംഘടിപ്പിക്കുകയും ശുചീകരണ പ്രവർത്തികൾ നടത്തുകയും ചെയ്യും.
വളാഞ്ചേരി ബസ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റ് പരിസരത്ത് നിന്നും വട്ടപ്പാറ വരെ നടന്ന മാരത്തോൺ വളാഞ്ചേരി എസ്.എച്ച്.ഒ.പ്രമോദ് ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത്.ടി.പി, സനൽ.വി.വി, അനിൽ, നൂറുൽ ആബിദ് നാലകത്ത്, അനില്‍ മാനിയം കുന്നത്ത്,അൻവർ.ടി, റഫീഖ്.വി.ടി, മഹ് റൂഫ്.കെ,സുധീഷ്,നസീര്‍ഖാന്‍ എന്നിവര്‍ നേത്യത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here