HomeNewsGeneralപട്ടികജാതി മോർച്ച സംസ്ഥാന പ്രതിനിധിസംഘം സന്ദർശിച്ചു

പട്ടികജാതി മോർച്ച സംസ്ഥാന പ്രതിനിധിസംഘം സന്ദർശിച്ചു

scheduled-caste-commission-devika

പട്ടികജാതി മോർച്ച സംസ്ഥാന പ്രതിനിധിസംഘം സന്ദർശിച്ചു

ഇരിമ്പിളിയം: ദേവികയുടെ വീട് പട്ടികജാതി മോർച്ച സംസ്ഥാന പ്രതിനിധിസംഘം സന്ദർശിച്ചു. പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്. സംസ്ഥാനത്തെ പട്ടികജാതി ആദിവാസി വിഭാഗത്തിലെ മുഴുവൻ വിദ്യാർഥികൾക്കും സ്മാർട്ട് ഫോൺ ഇന്റർനെറ്റ് അടക്കമുള്ള പഠന സാമഗ്രികൾ സൗജന്യമായി നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, പി.കെ. ബാബു, സജീഷ് പൊന്മള, എം.കെ. ജയകുമാർ, എൻ.പി. വാസു തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!