എം.ഇ.എസ് അലുംനി അസോസിയേഷൻ സ്കോളർഷിപ്പ് വിതരണം ചെയ്തു
വളാഞ്ചേരി : കെ.വി.എം കോളേജിലെ വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നും പഠനമികവ് പുലർത്തിയ ഇരുപത്തിയേഴ് വിദ്യാർത്ഥികൾക്ക് ‘സ്കോളറൈസ്’എന്ന പേരിൽ അലുംനി അസോസിയേഷൻ ഏർപ്പെടുത്തിയ ഒരുലക്ഷത്തിമുപ്പത്തയ്യായിരം രൂപയുടെ സ്കോളർഷിപ്പും പ്രശസ്തി പത്രവും വിതരണം ചെയ്തു. അന്തരിച്ച മുൻ പ്രിൻസിപ്പൽ പ്രൊഫ സർ ഹൈദ്രോസ്, പദ്മിനി ടീച്ചർ മരണപ്പെട്ട അലുംനി അംഗങ്ങൾ എന്നിവരുടെ സ്മരണാർത്ഥം പൂർവ്വ വിദ്യാർത്ഥികളുടെ വിവിധ ബാച്ചുകളാണ് സ്കോളർഷിപ്പുകൾ ഏർപ്പെടുത്തിയത്.
കോട്ടക്കൽ നിയോജകമണ്ഡലം എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അലുമിനി അസോസിയേഷന്റെ ലോഗോ പ്രകാശനവും ഇൻസ്റ്റാഗ്രാം പേജ് ലോഞ്ചിങ്ങും നടന്നു. വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, എംഇഎസ് സംസ്ഥാന ട്രഷറർ ഒ സി സലാഹുദ്ദീൻ, കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വിനോദ് കുമാർ കെ പി, മാനേജ്മെന്റ് കമ്മിറ്റി സെക്രട്ടറി ഡോക്ടർ മുഹമ്മദലി പി, അലുംനി എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. എം അബ്ദുൽ ഗഫൂർ, സി കെ നാസർ, ട്രഷറർ ഷാഫി വി.പി തുടങ്ങിയവർ സംസാരിച്ചു. അലുമിനി അസോസിയേഷൻ പ്രസിഡണ്ട് പി.എം മുജീബ്റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലുംനി അസോസിയേഷൻ സെക്രട്ടറി ഹബീബ് റഹ്മാൻ പി സ്വാഗതവും സ്റ്റാഫ് കോഡിനേറ്റർ ഡോക്ടർ പിസി സന്തോഷ് ബാബു നന്ദിയും പ്രകാശിപ്പിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here