മലപ്പുറം ജില്ലയില്‍ നാളെയുള്‍പ്പെടെ നാല് ശനിയാഴ്ചകള്‍ കൂടി സ്കൂളുകള്‍ക്ക് അധിക പ്രവൃത്തി ദിനമാകും
12/09/2018 ന് മലപ്പുറം DDE യുടെ അധ്യക്ഷതയില്‍ ചേർന്ന ജില്ലാ QIP മോണിട്ടറിംഗ് കമ്മിറ്റിയാണ് നിപ്പ, പ്രളയം എന്നിവമൂലം നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ക്ക് പകരമായി സെപ്തംബര്‍ 15, 29 ഒക്ടോബര്‍ 27, നവംബര്‍ 3 എന്നീ നാല് ശനിയാഴ്ചകള്‍ കൂടി മലപ്പുറം ജില്ലയിലെ സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനമാക്കാന്‍ തീരുമാനം എടുത്തത്. 200 സാധ്യായ ദിവസങ്ങള്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സെപ്തംബര്‍ 1, 22 ഒക്ടോബര്‍ 6, 20 നവംബര്‍ 24 ജനുവരി 5 എന്നീ ശനിയാഴ്ചകള്‍ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ആദ്യമേ പ്രവൃത്തി ദിനങ്ങളായി വിദ്യാഭ്യാസ വകുപ്പ് മെയ് മാസത്തില്‍ തന്നെ തീരുമാനം എടുത്തിരുന്നു. പുതിയ നാല് ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനങ്ങളായി തീരുമാനിക്കപ്പെട്ടതോടെ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ രണ്ടാം ശനിയാഴ്ച ഒഴികെയുളള മുഴുവന്‍ ശനിയാഴ്ചകളും പ്രവൃത്തി ദിനങ്ങളായി മാറും. മലപ്പുറം ജില്ലാ QIP തീരുമാനപ്രകാരമുളള നാല് ശനിയാഴ്ചകളും വിദ്യാഭ്യാസ കലണ്ടറിലെ ശനിയാഴ്ച പ്രവൃത്തി ദിനങ്ങളും ചേര്‍ന്നാല്‍
സെപ്തംബര്‍ 1,15, 22, 29
ഒക്ടോബര്‍ 6, 20, 27
നവംബര്‍ 3, 24
ജനുവരി 5 എന്നീ ശനിയാഴ്ചകള്‍ പ്രവൃത്തി ദിനങ്ങളായി മാറും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here